പെരിയ ബാങ്ക് കവര്‍ച്ച: പിടിച്ചെടുത്ത സാധനങ്ങള്‍ വിട്ടുനല്‍കാന്‍ വിധി
Sep 20, 2011, 17:19 IST
കാഞ്ഞങ്ങാട്: പെരിയ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികളില്‍നിന്ന് പിടിച്ചെടുത്ത 10 ലക്ഷം രൂപയും കാറും ബാങ്കിന് വിട്ടുനല്‍കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കെ. സോമന്‍ ഉത്തരവിട്ടു. പെരിയ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖാമാനേജര്‍ എം.എം. കരുണാകരന്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് വിധി. മുഖ്യപ്രതി കൃഷ്ണമൂര്‍ത്തിയെ കണ്ണൂര്‍ ചാലക്കുന്നില്‍നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ നാലുലക്ഷം രൂപ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പിന്നീട് പുതുച്ചേരി കല്‍ക്കി കോവിലിലെ ഇയാളുടെ വീട്ടില്‍നിന്ന് നാല് ലക്ഷം രൂപകൂടി കണ്ടെത്തി. നാലാം പ്രതി ചിന്നമുരുകന്‍, ആറാം പ്രതി അണ്ണാദുരൈ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ഓരോ ലക്ഷംരൂപ വീതവും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ചിന്നമുരുകന്റെ ഭാര്യാപിതാവ് കമലാപോണ്ടി കൃഷ്ണന്റെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ടി.എന്‍.09 എ.കെ. 9531 നമ്പര്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത ഈ കാര്‍ പെരിയ ബാങ്കിലെ കളവുമുതല്‍ ഉപയോഗിച്ച് ചിന്നമുരുകന്‍ വാങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിരുന്നു.
ബാങ്കുകവര്‍ച്ചക്കേസിന്റെ വിധിയില്‍ കാറും പണവും ബാങ്കിന് അവകാശപ്പെട്ടതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ബാങ്ക് മാനേജര്‍ അപേക്ഷ നല്‍കിയത്. 15 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയിലും മാനേജരുടെ പേരില്‍ ബോണ്ട് സമര്‍പ്പിച്ചുമാണ് പണവും കാറും കൈപ്പറ്റേണ്ടതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2009 ജൂണ്‍ 17ന് രാത്രിയാണ് പെരിയ ബസാറിലെ ഗ്രാമീണ്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് അപഹരിച്ചത്. കേസില്‍ പിടിക്കപ്പെട്ട എട്ടുപേരെയും 2011 മാര്‍ച്ച് പത്തിന് ഹൊസ്ദുര്‍ഗ് കോടതി ശിക്ഷിച്ചു. കേസിന്റെ അപ്പീല്‍ഹര്‍ജി കാസര്‍കോട് സെഷന്‍സ്‌കോടതിയിലാണ്. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത പതിനേഴര കിലോ സ്വര്‍ണം ഇപ്പോള്‍ കോടതിയിലുണ്ട്. കോടതി വിട്ടുനല്‍കാന്‍ ഉത്തരവായ കാര്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിലാണുള്ളത്.

Keywords: Periya, Bank, Robbery, Kanhangad, കാഞ്ഞങ്ങാട്, പെരിയ, ബാങ്ക്.