പെരിയ തറവാട് കളിയാട്ടം വെള്ളിയാഴ്ച തുടങ്ങും
Mar 8, 2012, 07:30 IST
കാഞ്ഞങ്ങാട്: പെരിയ തറവാട് മീത്തലെ വീട് കളിയാട്ട ഉത്സവം വെള്ളിയാഴ്ച മുതല്‍12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കലവറ നിറക്കല്‍ ചടങ്ങ്. വൈകുന്നേരം നാല് മണിക്ക് കാഴ്ച സമര്‍പ്പണം. 11, 12 തീയതികളില്‍ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.പത്രസമ്മേളനത്തില്‍ പി.ഗംഗാധരന് നായര്‍, പി.ബാലകൃഷ്ണന് നായര്‍, പ്രമോദ് പെരിയ, പി. രാമകൃഷ്ണന്, പി. രാജന്, പി. കുഞ്ഞമ്പു നായര്‍ സംബന്ധിച്ചു.
Keywords: Temple fest, Periya, Kanhangad, Kasaragod