പെട്രോള്‍ വിലവര്‍ദ്ധനവ്: ഡി.വൈ.എഫ്.ഐ ചക്രസ്തംഭന സമരം നടത്തി
May 30, 2012, 12:00 IST
കാഞ്ഞങ്ങാട്: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മണി മുതല്‍ 11:15 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചായിരുന്നു സമരം. കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജി മാത്യുവും, ചെറുവത്തൂരില്‍ പ്രസിഡണ്ട് മധു മുതിയക്കാലും സമരം ഉദ്ഘാടനം ചെയ്തു.
Keywords: DYFI, Strike, Kanhangad, Kasaragod