പുനഃസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റുമാരെ മാറ്റാന്‍ ധാരണ
Apr 7, 2012, 13:00 IST
കാഞ്ഞങ്ങാട്: പാര്‍ട്ടി പുനഃസംഘടനയുടെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ നേതൃതലത്തില്‍ ധാരണയായി
കുമ്പള ബ്ലോക്ക് പ്രസിഡന്റ് സാമിക്കുട്ടി, ഉദുമ ബ്ലോക്ക് പ്രസിഡന്റ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, പനത്തടി ബ്ലോക്ക് പ്രസിഡന്റ അഡ്വ.പി.കെ.ചന്ദ്രശേഖരന്‍, തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീധരന്‍ എന്നിവരെ മാറ്റാനാണ് ധാരണയായത്.
മൂന്നിടങ്ങളില്‍ പ്രവര്‍ത്തനം നിര്‍ജീവമായതിന്റെ പേരിലാണ് നടപടിയെങ്കില്‍ പനത്തടിയില്‍ അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വയം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുനഃസംഘടനക്ക് തീരുമാനമായത്.
കുമ്പളയില്‍ മുന്‍ജില്ലാ പഞ്ചായത്ത് അംഗം സജ്ജീവറൈ, ഉദുമയില്‍ ടി.രാമകൃഷ്ണന്‍, പനത്തടിയില്‍ സോമിമാത്യു, തൃക്കരിപ്പൂരില്‍ പി.കുഞ്ഞിക്കണ്ണന്‍ എന്നിവരെ ബ്ലോക്ക് പ്രസിഡണ്ടുമാരാക്കാനാണ് ധാരണയായിട്ടുള്ളത്.
ജില്ലയിലെ പാര്‍ട്ടി പുനഃസംഘടനയുടെ ചുമതലയുള്ള സബ് കമ്മിറ്റി അംഗങ്ങളായ കെ.വെളുത്തമ്പു, പി.ഗംഗാധരന്‍ നായര്‍, അഡ്വ.സി.കെ.ശ്രീധരന്‍, പി.സി.രാമന്‍, പി.എ.അഷ്‌റഫലി എന്നിവര്‍ യോഗം ചേര്‍ന്നാണ് നാലിടങ്ങളിലും പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ ധാരണയായത്.
ഇതേസമയം ഉദുമ ബ്ലോക്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ഗംഗാധരന്‍ നായര്‍ നിര്‍ദ്ദേശിച്ചത് ബ്ലോക്ക് പഞ്ചായത്ത് അംഗം പെരിയ രാജന്റെ പേരാണ്. സബ് കമ്മിറ്റിയിലെ ഗംഗാധരന്‍ നായര്‍ ഒഴികെയുള്ള അംഗങ്ങള്‍ ടി.രാമകൃഷ്ണന് വേണ്ടിയും വാദിച്ചു.
ഒടുവില്‍ ഗംഗാധരന്‍ നായരുടെ വിയോജിപ്പോടെ നാല് ബ്ലോക്ക് പ്രസിഡന്റുമാരേയും നിശ്ചയിച്ച് കെപിസിസിക്ക് കത്ത് നല്‍കുകയും ചെയ്തു.
പനത്തടിയില്‍ സോമി മാത്യുവിനെ നിയമിക്കുന്നതിനെതിരെ മലയോരത്തെ ചില മണ്ഡലം കമ്മിറ്റികളും അപസ്വര മുയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരായി സബ് കമ്മിറ്റി ശുപാര്‍ശചെയ്തവരെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ പന്തണ്ടോളം എ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു.
പി.സി.രാമന്‍, അഡ്വ.എം.സി ജോസ്, ഖാദര്‍ മാങ്ങാട്, കെ.വി.ഗംഗാധരന്‍, എ.ഗോവിന്ദന്‍ നായര്‍, എം.അസിനാര്‍, കെ.വി.സുധാകരന്‍, അഡ്വ.സുബ്ബയ്യ റായ്, എ.സി.ജോസ്, കെ.എന്‍.വാസുദേവന്‍ നായര്‍, പി.കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് ഉമ്മന്‍ചാണ്ടിയേയും എ.നേതാവ് ബെന്നി ബെഹ്‌നാനേയും നേരില്‍ കണ്ടത്.
പെരിയ രാജന് വേണ്ടി പി.ഗംഗാധരന്‍ നായരും ഇതിനിടെ മുഖ്യമന്ത്രിയേയും മറ്റും നേരില്‍ കണ്ടിരുന്നു.

Keywords: kasaragod, Kanhangad, Congress, President