പി.എം.ഇ.ജി.പി ഉല്‍പ്പന്ന പ്രദര്‍ശനം കാഞ്ഞങ്ങാട്ട്
Oct 10, 2011, 16:56 IST
കാസര്‍കോട്: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒക്‌ടോബര്‍ 11 മുതല്‍ 15 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പി.എം.ഇ.ജി.പി ജില്ലാതല പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നേരത്തേ നടപ്പിലാക്കി വന്ന പി.എം.ആര്‍.വൈ, ആര്‍.ഇ.ജി.പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് ജില്ലാ വ്യവാസായ കേന്ദ്രം, ഖാദി കമ്മീഷന്‍, ഖാദി ബോര്‍ഡ് എന്നിവ മുഖാന്തിരം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പി എം ഇ ജി പി. പദ്ധതി പ്രകാരം നിരവധി യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ത്ഥമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പ്രദര്‍ശനത്തില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കും. ഉദ്ഘാടനം 11 ന് ഉച്ചയ്ക്ക് 2.30 ന് പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ് മുഖ്യപ്രഭാഷണം നടത്തും.

Keywords: Kasaragod, Kanhangad, PMEP.