പാര്‍സല്‍ ഭക്ഷണത്തെ ചൊല്ലി തര്‍ക്കം; ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു
Jul 4, 2012, 17:47 IST
ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടുന്നു |
കാഞ്ഞങ്ങാട്: പാര്‍സല്‍ ഭക്ഷണത്തെ ചൊല്ലിയുള്ള പ്രശ്‌നത്തിന്റെ പേരില്‍ ഹോട്ടലിന്റെ ഷട്ടര്‍ പൂട്ടിയിട്ട് ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് കേരള ഹോട്ടലിലെ ജീവനക്കാരായ കാഞ്ഞങ്ങാട്ടെ കൃഷ്ണന്റെ മകന്‍ കെ സുബ്രഹ്മണ്യന്‍ (35), മടിക്കേരിയിലെ അലിയുടെ മകന്‍ ഗഫൂര്‍ (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഹോട്ടലില്‍ അതിക്രമിച്ചു കടന്ന പുഞ്ചാവി കടപ്പുറത്തെ രാജേഷ്, സലിം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഹോട്ടലിന്റെ ഷട്ടര്‍ ഉള്ളില്‍ നിന്നും അടച്ചിട്ട ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന സുബ്രഹ്മണ്യനെയും സപ്ലയര്‍ ഗഫൂറിനെയും മര്‍ദ്ദിക്കുകയാണുണ്ടായത്. നേരത്തെ കേരള ഹോട്ടലിലെത്തിയ യുവാവും യുവതിയും ഭക്ഷണം പാര്‍സലായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് വൈകിട്ട് പുഞ്ചാവി കടപ്പുറത്തെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അക്രമം നടത്തിയത്. ഹോട്ടല്‍ അക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ പോലീസ് വലയിലായിട്ടുണ്ട്.
Keywords: Attack, Hotel, Kanhangad, Kasaragod