city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പലിശയടക്കം പണമടച്ചിട്ടും രേഖകള്‍ കൈമാറാത്ത ബ്ലേഡുകാരനെതിരെ കേസ്

പലിശയടക്കം പണമടച്ചിട്ടും രേഖകള്‍ കൈമാറാത്ത ബ്ലേഡുകാരനെതിരെ കേസ്
കാഞ്ഞങ്ങാട്: ബ്ലേഡ് ഇടപാടുകാരനെതിരെ കോടതി നേരിട്ട് കേസെടുത്തു. മുതലും പലിശയും അടച്ച് തീര്‍ത്തിട്ടും സ്വത്തിന്റെ രേഖകള്‍ ഉടമസ്ഥന് തിരിച്ച് നല്‍കാതിരുന്ന കുണ്ടംകുഴി അരമനക്കാലിലെ സി കൃഷ്ണന്‍നായരുടെ (67) ഹരജിയില്‍ കുണ്ടംകുഴി കോപ്പാളങ്കയ ഹൗസിലെ കാമലോന്‍ ചന്ദ്രന്‍നായര്‍(36) ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്.
2012 ഒക്‌ടോബര്‍ 16 ന് മകളുടെ വിവാഹാവശ്യത്തിന് കൃഷ്ണന്‍നായര്‍ ചന്ദ്രന്‍നായരോട് 42000 രൂപ കടം വാങ്ങിയിരുന്നു. കൃഷ്ണന്‍നായരുടെ ഭാര്യയുടെ പേരിലുള്ള 48 സെന്റ് സ്ഥലത്തിന്റെയും മകന്റെ പേരിലുള്ള 48 സെന്റ് സ്ഥലത്തിന്റെയും ആധാരം ചന്ദ്രന്‍നായര്‍ക്ക് പണയപ്പെടുത്തിയാണ് പണംവാങ്ങിയത്. മുതലും പലിശയും പൂര്‍ണ്ണമായും അടച്ച് തീരുമ്പോള്‍ സ്വത്തിന്റെ രേഖകള്‍ തിരിച്ച് തരാമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് പലിശയും മുതലുമടക്കം കൃഷ്ണന്‍നായര്‍ അടച്ചുതീര്‍ത്തു. എന്നാല്‍ മകന്റെ പേരിലുള്ള സ്വത്തിന്റെ ആധാരം തിരിച്ച് നല്‍കിയ ചന്ദ്രന്‍നായര്‍ കൃഷ്ണന്‍നായരുടെ ഭാര്യയുടെ പേരിലുള്ള സ്വത്തിന്റെ രേഖകള്‍ തിരിച്ച് നല്‍കിയില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രന്‍നായര്‍ കൃഷ്ണന്‍നായരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതെതുടര്‍ന്ന് ചന്ദ്രന്‍നായര്‍ക്കെതിരെ കൃഷ്ണന്‍നായര്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. ഇത് സംബന്ധിച്ച് കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനിടെ 2009 മെയ് 28 ന് വൈകുന്നേരം 6.30 മണിക്ക് സുഹൃത്ത് രാഘവന്‍നായര്‍ക്കൊപ്പം കൃഷ്ണന്‍നായര്‍ മൈലാട്ടിവഴി പറമ്പിലേക്ക് നടന്നുപോകുമ്പോള്‍ ചന്ദ്രന്‍നായരും മറ്റൊരാളും കൃഷ്ണന്‍നായരെ വഴിയില്‍ തടയുകയും തനിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അടുത്തുള്ള മുറുക്കാന്‍ കടയില്‍ രാഘവന്‍നായര്‍ കയറിയ സമയത്ത് ചന്ദ്രന്‍നായര്‍ കൃഷ്ണന്‍നായരുടെ കൈയിലുണ്ടായിരുന്ന സഞ്ചി പിടിച്ച് വാങ്ങി.

വിലപിടിപ്പുള്ള രേഖകളും രാഘവന്‍നായരുടെ 35000 രൂപയും സഞ്ചിയിലുണ്ടായിരുന്നു. സഞ്ചി തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍നായരെ ചന്ദ്രന്‍നായര്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. കൃഷ്ണന്‍ നായരുടെ നിലവിളി കേട്ട് മുറുക്കാന്‍ കടയില്‍ നിന്നും രാഘവന്‍നായര്‍ ഓടിയെത്തുമ്പോഴേക്കും ചന്ദ്രന്‍നായരും കൂടെയുണ്ടായിരുന്നയാളും സഞ്ചിയുമായി സ്ഥലംവിട്ടിരുന്നു. അക്രമത്തില്‍ പരിക്കേറ്റ കൃഷ്ണന്‍നായരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കൃഷ്ണന്‍നായര്‍ ചന്ദ്രന്‍നായര്‍ക്കെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കി. ഐജി ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബേഡകം പോലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് കൃഷ്ണന്‍നായര്‍ കോടതിയില്‍ ഹരജി നല്‍കി.

കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യാതൊരു തരത്തിലുള്ള അന്വേഷണവും ഉണ്ടായില്ല.പോലീസിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുളള അന്വേഷണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൃഷ്ണന്‍നായര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കേസെടുത്ത കോടതി ഹാജരാകാന്‍ ചന്ദ്രന്‍നായര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Kerala, case, Court order


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia