പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ 14 പവന്‍ കവര്‍ച്ച; താക്കോല്‍ വെക്കുന്നതില്‍ മോഷ്ടാവിന്റെ 'മഹാമനസ്‌കത'
Jul 25, 2015, 15:13 IST
ചീമേനി: (www.kasargodvartha.com 25/07/2015) പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്നു. വീട്ടുകാര്‍ പുറത്തു വെച്ച താക്കോല്‍ ഉപയോഗിച്ചാണ് വീട് തുറന്ന് 14 പവന്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാവ് താക്കോല്‍ കളയാതെ യഥാസ്ഥാനത്ത് കൊണ്ടുവെക്കാനും മഹാമനസ്‌കത കാട്ടി.
വലിയപൊയില്‍ അരയാലിന്‍ കീഴില്‍ ശിവക്ഷേത്ര റോഡിലെ കേളോത്ത് മോഹനന്റെ വീട്ടിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് പട്ടാപ്പകല്‍ മോഷണം പോയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയില്‍ വീട്ടുകാര്‍ പുറത്തു പോയ സമയത്താണ് കവര്‍ച്ച നടന്നത്.
മോഹനന്റെ മകള്‍ റജിഷ ഭര്‍ത്താവിനോടൊപ്പം കൊടക്കാട്ടാണ് താമസിക്കുന്നത്. വീട് പണി നടക്കുന്നതിനാല്‍ റജിഷ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ആഭരണങ്ങള്‍ അലമാരയില്‍ വെച്ച് പൂട്ടുകയായിരുന്നു. ഈ ആഭരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സാധാരണ വീട്ടുകാര്‍ വീടുപൂട്ടി പോകുമ്പോള്‍ അടുക്കള ഭാഗത്താണ് താക്കോല്‍ സൂക്ഷിക്കാറുള്ളത്.
ഒരു മണിക്കൂര്‍ കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയിരുന്നു. പിന്നീടാണ് ആഭരണം നഷ്ടപ്പെട്ട വിവരമറിയുന്നത്. വിവരമറിഞ്ഞ് ചീമേനി എസ്.ഐ എം.പി. വിനീഷ് കുമാര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് നീലേശ്വരം സി.ഐ. കെ.ഇ. പ്രേമചന്ദ്രനും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, cheemeni, Robbery, House, Robbery in house, Advertisement KDC Lab .
Advertisement: