നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍
Mar 2, 2015, 09:47 IST
പയ്യന്നൂര്‍: (www.kasargodvartha.com 02/03/2015) ജാമ്യത്തിലിറങ്ങി മുങ്ങിയ ക്ഷേത്രക്കവര്‍ച്ചയുള്‍പെടെ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിലായി. കണ്ണാടിപ്പറമ്പ് ആറാംപീടികയിലെ കുണ്ടത്തില്‍ മുഹമ്മദ് മുസ്തഫയെ (24)യാണു തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണാടിപ്പറമ്പില്‍ നിന്ന് അറസ്റ്റുചെയ്തത്.
എടാട്ടെ പുന്നൂര്‍ തറവാട് ക്ഷേത്രം, പെരുവണ അറ്റം ക്ഷേത്രം, മടയില്‍ ചാമുണ്ഡി തറവാട് ക്ഷേത്രം, പുത്തലത്ത് ഭഗവതിക്ഷേത്രം, കൊക്കാനിശേരി കണ്ണങ്കാട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു ഭണ്ഡാരം കുത്തിത്തുറന്നു പണം കവര്‍ന്നത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു പോലീസ് അറിയിച്ചു.
കൂടാതെ തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനുകളിലും മുഹമ്മദ് മുസ്തഫയുടെ പേരില്‍ മോഷണക്കേസുകളുണ്ട്.

Keywords : Payyannur, Kasaragod, Kanhangad, Temple, Robbery, Police, Muhammed Musthafa.