നാടോടി സ്ത്രീകള്‍ യുവതിയെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്നു
Dec 13, 2011, 20:15 IST
കാഞ്ഞങ്ങാട്: കുടിവെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ യുവതിയെ അടിച്ചുവീഴ്ത്തി സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു. ചൊവ്വാഴ്ച മൂന്ന് മണിക്ക് പുഞ്ചാവി കടപ്പുറത്താണ് സംഭവം. മുരളിയുടെ ഭാര്യ സുജന (33)യെയാണ് തള്ളിയിട്ടത്. ഇടിയുടെ ആഘാതത്തില്‍ സുജന അബോധാവസ്ഥയിലാവുകയായിരുന്നു. ഈ സമയത്താണ് കഴുത്തില്‍നിന്ന് ഏഴ് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് സ്ഥലംവിട്ടത്. രണ്ട് നാടോടി സ്ത്രീകളാണ് വീട്ടിലെത്തിയത്. കുടിവെള്ളം ചോദിച്ച ഇവര്‍ പരിസരത്തെ വഴിയും ചോദിച്ചറിഞ്ഞു. സുജന പച്ചവെള്ളവുമായി എത്തിയപ്പോള്‍ ചൂടുവെള്ളം കിട്ടുമോ എന്ന് ചോദിച്ചു. പിന്നീട് സുജാത ചൂടുവെള്ളവുമായി എത്തിയപ്പോഴാണ് തലക്ക് പിടിച്ച് നിലത്ത് തള്ളിയിട്ടത്. സുജന അബോധാവസ്ഥയിലായതോടെയാണ് നാടോടികള്‍ കവര്‍ച്ച നടത്തി സ്ഥലം വിട്ടത്.
സുജനയെ അവശയായി കിടക്കുന്നത് കണ്ടാണ് അയല്‍ക്കാര്‍ സംഭവം അറിയുന്നത്. ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പോലീസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നാടോടികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ സുജനയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Gold, Kanhangad, Robbery