ദുബൈ പോലീസിന് ഒറ്റിയെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദനം; കാര്‍ തകര്‍ത്തു
Jun 29, 2013, 19:41 IST
കാഞ്ഞങ്ങാട്: ദുബൈയില്‍ വ്യാജ വിസയും ക്രെഡിറ്റുകാര്‍ഡുകളും നിര്‍മിച്ച സംഘത്തെ പോലീസിന് ഒറ്റുകൊടുത്തുവെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദനം. യുവാവിന്റെ കാറും തകര്‍ത്തു. ആവിക്കരയിലെ ഇബ്രാഹിമിന്റെ മകനും ഗള്‍ഫുകാരനുമായ പി.വി. മുഹമ്മദ്കുഞ്ഞി(39)യെയാണ് ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മജീദ്, ഫൈസല്‍, സലാം, ഫൈസല്‍, നൗഷാദ്, സമീര്‍, റംഷീദ്, മനാഫ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വ്യാജ വിസയും ക്രെഡിറ്റുകാര്‍ഡുകളും ഇവ നിര്‍മിച്ച ആധുനിക യന്ത്രങ്ങളുമായി മജീദിനെയും ഫൈസലിനെയും രണ്ട് വര്‍ഷം മുമ്പ് യു.എ.ഇ പോലീസ് പിടികൂടിയിരുന്നു.
20 മാസത്തെ ജയില്‍വാസത്തിന് ശേഷം ഇവരെ നാട്ടിലേക്ക് കയറ്റി വിട്ടതായി ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ്കുഞ്ഞി പറയുന്നു. ഇരുവരെയും ദുബൈ് പോലീസിന് പിടികൂടാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തത് മുഹമ്മദ്കുഞ്ഞിയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാത്രി മജീദിന്റെയും ഫൈസലിന്റെയും നേതൃത്വത്തില്‍ കാറിലും ബൈക്കിലുമായി എത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. മുഹമ്മദ്കുഞ്ഞിയെ അതിഞ്ഞാലിലെ കേരളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ തകര്‍ത്ത സംഭവത്തില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Keywords : Kanhangad, Police, Assault, Man, Injured, Car, Attack, Kerala, Kasaragod, Visa, Fake, Credit Card, Muhammed Kunhi, Dubai, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.