തൈക്കടപ്പുറം-കാഞ്ഞങ്ങാട് ലെവല്‍ക്രോസ് അടച്ചിടും
Feb 2, 2012, 10:40 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ തൈക്കടപ്പുറം-കാഞ്ഞങ്ങാട് റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച(3.02.12) രാവിലെ എട്ടു മുതല്‍ ശനിയാഴ്ച വൈകുന്നേരം ആറു വരെ ലെവല്‍ക്രോസ് അടച്ചിടുമെന്നു സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഇഖ്ബാല്‍ ഗേറ്റ്, കുശാല്‍നഗര്‍ ഗേറ്റ് എന്നിവിടങ്ങളിലൂടെ തിരിച്ചുവിടണമെന്നും അറിയിച്ചു.
Keywords: kasaragod, Kanhangad, level cross