തീരദേശ ഹര്‍ത്താലിനിടെ അഴിത്തലയില്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഏറ്റുമുട്ടി
Aug 18, 2014, 15:30 IST
നീലേശ്വരം: (www.kasargodvartha.com 18.08.2014) തൈക്കടപ്പുറം അഴിത്തലയില്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ബോട്ട് തൊഴിലാളിയായ യുവാവിന് തലയ്ക്ക് പരിക്കേറ്റു. തൈക്കടപ്പുറം സ്വദേശി അബ്ദുല്‍ ജലീലി (27)നാണ് പരിക്കേറ്റത്. ഇയാളെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ബോട്ടുജെട്ടി, മടക്കര, അഴിത്തല പ്രദേശങ്ങളില്‍ ബോട്ട് ഉടമസ്ഥ സംഘം തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ അഴിത്തലയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ മൂന്ന് തോണികളിലായെത്തിയ സംഘം മത്സ്യം വില്‍പന നടത്താനൊരുങ്ങിയത് ഒരുസംഘം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ഇതിനിടയില്‍ ബോട്ട് തൊഴിലാളികള്‍ തോണി കടലിലേക്ക് തള്ളിയിട്ടതോടെ പ്രകോപിതരായ തോണിയിലെ തൊഴിലാളികള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ജലീലിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തീരദേശ പോലീസ്, കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീലേശ്വരം സി.ഐ യു. പ്രേമം എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Keywords : Nileshwaram, Clash, Fishermen, Police, Kanhangad, Abdul Jaleel, Azhithala.