തണല്‍ പുരുഷ സ്വയം സഹായസംഘം സൗജന്യ വൃക്ഷതൈ വിതരണം നടത്തി.
Jul 12, 2012, 15:00 IST
കാഞ്ഞങ്ങാട്:പ്രകൃതിയുടെ നിലനില്‍പ്പിനും മാനവരാശിയുടെ വളര്‍ച്ചയ്ക്ക് മൂലാധാരമായിട്ടുള്ളതും വര്‍ഷങ്ങളായി ഭൂമിക്ക് തണലായി വര്‍ത്തിച്ച് നിലനിന്നു പോയിരുന്ന വൃക്ഷങ്ങള്‍ ആധുനിക കാലഘട്ടത്തിന്റെ വര്‍ദ്ധിച്ച് വരുന്ന ആവശ്യകതയിലൂന്നി സമൂഹത്തില്‍ നിന്നും ഇന്ന് വൃക്ഷങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് സംജാതമായിരിക്കുന്നു.
തന്മുലം സൂര്യതാപം വര്‍ദ്ധിക്കുകയും പ്രകൃതിയുടെ സംന്തൂലിതാവസ്ഥയ്ക്ക് ദിനം പ്രതി കോട്ടംതട്ടികൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണുന്നതിനുവേണ്ടി തണല്‍ പുരുഷ സ്വയം സഹായസംഘം ഭാവിയെ മുന്നില്‍ക്കണ്ട് വരും തലമുറയെ സൂര്യാഘാതത്തില്‍ നിന്നും, മണ്ണൊലിപ്പില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നതിനു വേണ്ടി സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
സംഘം പ്രസിഡണ്ട് എ.കെ.ഭാസ്ക്കരന്റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ഹൊസ്ദുര്‍ഗ് സോഷ്യല്ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എം.കെ.നാരായണന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം സെക്രട്ടറി പ്രമോദ്.പി.കെ സ്വാഗതവും, അജാനൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ പി.കാര്യ അമ്പു, മുന്നാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു, സംഘാംഗം എ.കെ. ഗോപാലന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോ: സെക്രട്ടറി ലിജിന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന വൃക്ഷത്തൈ വിതരണത്തില്‍ 250 ഓളം കുടുംബങ്ങള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
Keyword: Free Plants, Tress, Kanhangad, Earth,Distribution