തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ ലോട്ടറി വില്‍പനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു
Jun 1, 2015, 14:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ ലോട്ടറി വില്‍പനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചതായി പരാതി. കണ്ണൂര്‍ പഴശ്ശി ഉരുവച്ചാല്‍ സ്വദേശിയും ഞാണിക്കടവില്‍ താമസക്കാരനും കാഞ്ഞങ്ങാട്ട് ലോട്ടറി വില്‍പ്പനക്കാരനുമായ സുരേഷ് ബാബു (53) വിനാണ് ഞായറാഴ്ച രാവിലെ ആറു മണിയോടെ പടന്നക്കാട് ടോള്‍ ബൂത്തിന് സമീപത്ത് വെച്ച് മര്‍ദനമേറ്റത്.
സംഭവത്തില്‍ ബാബുവിന്റെ പരാതിയില്‍ പടന്നക്കാട്ടെ അഷ്‌റഫിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ടോള്‍ ബൂത്തിനടുത്തുള്ള തട്ടുകടയില്‍ ചായകുടിക്കാനെത്തിയതായിരുന്നു ബാബു. ഇതിനിടയില്‍ ഇവിടെയെത്തിയ അഷ്‌റഫ് തലയ്ക്കടിക്കുകയായിരുന്നു. തല വെട്ടിച്ച ബാബുവിന്റെ ചെവിയ്ക്കാണ് അടിയേറ്റത്. ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്.