ടെലികോം മെക്കാനിക്ക് കുഴഞ്ഞുവീണ് മരിച്ചു
Jul 21, 2015, 12:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/07/2015) ടെലികോം മെക്കാനിക്ക് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ മെക്കാനിക്ക് ഹൊസ്ദുര്‍ഗ് കല്ലഞ്ചിറ കോളനിയിലെ പി. ബാലന്‍ (56) യാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ പുതിയകോട്ട ശ്രീകൃഷ്ണ മന്ദിര്‍റോഡിനരികിലുള്ള പി.എന്‍.ടി ക്വാട്ടേഴ്‌സില്‍ കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കല്ലഞ്ചിറയിലെ പരേതനായ സുന്ദരന്‍ - മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീദേവി. മക്കള്‍ അക്ഷയ, അഭിരാമ് (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശശി (ബിസിനസ്), തങ്കമണി (ഹൊസ്ദുര്‍ഗ് കോടതി), പ്രേമ, ഉഷ, ഉത്തമന്‍ (പെയിന്റര്‍), പരേതരായ ദാമോദരന്‍, ഗോപി.
മൃതദേഹം കല്ലംചിറയിലെ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ടെലികോം ഉന്നത ഉദ്യോഗസ്ഥരുള്‍പെടെ ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Keywords : Kanhangad, Kasaragod, Kerala, Death, Obituary, Hospital, Balan, Telecom Mechanic.