ജോലിക്കിടെ നേപ്പാള്‍ സ്വദേശി ഷോക്കേറ്റു മരിച്ചു
Jun 1, 2015, 21:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലെ തൊഴിലാളിയായ നേപ്പാള്‍ സ്വദേശി ഷോക്കേറ്റു മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹതൊഴിലാളിക്കു സാരമായി പൊള്ളലേറ്റു. നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലെ ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശി റിഞ്ജന്‍ ഡോര്‍ജ ഡമാങ്ക (19)ആണു മരിച്ചത്.
സഹതൊഴിലാളിയായ ഗോപാലനാണു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലസംഭരണി വൃത്തിയാക്കാന്‍ മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പു ചെയ്തു കളയുന്നതിനിടയില്‍ മോട്ടോറില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
റിഞ്ചന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Kanhangad, Death, Kerala, Employ, Obituary, Nepal, Dorja Damanga.