ജനം നോക്കിനില്‍ക്കേ ഭര്‍തൃമതിയുടെ വസ്ത്രം വലിച്ചുകീറിയ യുവാവ് കീഴടങ്ങി
Mar 19, 2015, 15:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) ജനം നോക്കി നില്‍ക്കെ ഭര്‍തൃമതിയുടെ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതി ഒരു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി.
കുണിയയിലെ കെ. ഷെഫീക്കാ(25)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കഴിഞ്ഞദിവസം കീഴടങ്ങിയത്. ഷെഫീക്കിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേക്കല്‍ ജംഗ്ഷനിലെ ഹക്കീമിന്റെ ഭാര്യ ആമിന(30)യെയാണ് ഷെഫീക്ക് അപമാനിച്ചിരുന്നത്.
2014 ജനുവരി ഒമ്പതിനാണ് സംഭവം. ആമിന ഭര്‍ത്താവ് ഹക്കീമിനോടൊപ്പം കുണിയയിലെ സഹോദരിയുടെ വീട്ടില്‍ ചെന്നിരുന്നു. ഇവിടെ കുടുംബ പ്രശ്നത്തിന്റെ പേരില്‍ മരുമകന് ഷംസുദ്ദീനും ഹക്കീമും തര്‍ക്കമുണ്ടായിരുന്നു. പ്രശ്നത്തെതുടര്‍ന്ന് അയല്‍വാസികളും കാര്യമന്വേഷിക്കാന്‍ എത്തിയിരുന്നു.
ഇതിനിടയിലാണ് ആള്കൂട്ടത്തില്ഉണ്ടായിരുന്ന ഷെഫീക്ക് ആമിനയെ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവം തടയാന്‍ശ്രമിച്ച കുണിയയിലെ മുഹമ്മദ് ഹാജി(60)യെയും ഷെഫീക്ക് മര്‍ദ്ദിച്ചിരുന്നു.
ഷെഫീക്കിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Keywords: Kanhangad, Youth, Accuse, Court, Kerala, Surrender, Housewife.
Advertisement: