ചീട്ടുകളി: മൂന്നുപേര്‍ അറസ്റ്റില്‍
Mar 26, 2012, 15:47 IST
കാഞ്ഞങ്ങാട്: പണംവെച്ച് ചീട്ട്കളിച്ച 3 പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവ് പുതിയപുരയിലെ വി.കൃഷ്ണന്(49), പി.പി.കൃഷ്ണന് (67), പുഞ്ചാവിയിലെ പി.ഇഖ്ബാല്‍(39)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഞാണിക്കടവ് പിള്ളേരുപീടികയില് ചീട്ടുകളിക്കുമ്പോഴാണ് പോലീസ് പിടിയിലായത്. 4290 രൂപ പിടിച്ചെടുത്തു.
Keywords: Kanhangad, Gambling, Arrest