ചിരട്ടയിലും ചകിരിയിലും കവാടമൊരുക്കി ശില്‍പി സുരേന്ദ്രന്‍ കൂക്കാനം
May 9, 2015, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/05/2015) തെങ്ങ് പശ്ചാത്തലമാക്കിക്കൊണ്ട് 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത്തായ സന്ദേശം ഉള്‍ക്കൊണ്ടുള്ള ശില്‍പി സുരേന്ദ്രന്‍ കൂക്കാനം ഒരുക്കിയ കവാടം ശ്രദ്ധേയമാകുന്നു. മെയ് 10 മുതല്‍ 14 വരെ കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളില്‍ നടക്കുന്ന ദേശീയ ശില്‍പ, ചിത്ര കലാപ്രദര്‍ശനത്തിനാണ് ചിരട്ടയും ചകിരിയും ഉപയോഗിച്ച് കവാടം ഒരുക്കിയത്.
തേങ്ങയും ചിരട്ടയും ഓലയും കുലച്ചിലും കൊണ്ട് നിര്‍മിച്ച പ്രവേശന കവാടം കാഴ്ചക്കാരെ ആകര്‍ഷിപ്പിക്കുകയാണ്. ഐ.ജി.ആര്‍.എം.എസ് ഭോപ്പാലും ഫോക്‌ലാന്റും ചേര്‍ന്നാണ് ദേശീയ ശില്‍പ, ചിത്ര കലാപ്രദര്‍ശം സംഘടിപ്പിക്കുന്നത്.
തേങ്ങയും ചിരട്ടയും ഓലയും കുലച്ചിലും കൊണ്ട് നിര്‍മിച്ച പ്രവേശന കവാടം കാഴ്ചക്കാരെ ആകര്‍ഷിപ്പിക്കുകയാണ്. ഐ.ജി.ആര്‍.എം.എസ് ഭോപ്പാലും ഫോക്‌ലാന്റും ചേര്‍ന്നാണ് ദേശീയ ശില്‍പ, ചിത്ര കലാപ്രദര്‍ശം സംഘടിപ്പിക്കുന്നത്.
Keywords : Kasaragod, Kanhangad, Kerala, Artist, Surendran Kookkanam.