ഗാര്‍ഹിക പീഡനം; യുവതിക്ക് ഭര്‍ത്താവ് 4 ലക്ഷം നഷ്ട പരിഹാരം നല്‍കാന്‍ വിധി
Feb 27, 2015, 15:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/02/2015) ഗാര്‍ഹിക പീഡനക്കേസില്‍ യുവതിക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി വിധിച്ചു. പടന്നയിലെ ഷെഫീഖാണ് (37) ഭാര്യ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ കെ.പി.വി. സെമീറയ്ക്ക് (31) നഷ്ട പരിഹാരത്തുക നല്‍ക്കേണ്ടതെന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി ഉത്തരവിട്ടത്.
2001 ആഗസ്ത് അഞ്ചിനാണ് ഷെഫീഖ് - സമീറ ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് സമീറയുടെ ഷെഫീഖിന് മൂന്ന് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കി. എന്നാല്‍ നല്‍കിയ സമ്പത്തെല്ലാം ഭര്‍ത്താവും വീട്ടുകാരും ധൂര്‍ത്തടിച്ചുവെന്നാണ് പരാതി.
പിന്നീട് ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെതുടര്‍ന്ന് സമീറ സ്വന്തം സ്വന്തം വീട്ടില്‍വന്ന് താമസിക്കുകയായിരുന്നു. ഇവര്‍ക്ക് ഒമ്പത് വയസ്സുള്ള സിനാദ് എന്ന മകനുണ്ട്. ഭാര്യയ്ക്കും മകനും ചിലവിന് നല്‍കാന്‍ ഷെഫീഖ് തയ്യാറായിരുന്നില്ല.
ഷെഫീഖ് സമീറയ്ക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുന്നതിന് പുറമെ 12 പവന്‍ സ്വര്‍ണവും തിരിച്ചു കൊടുക്കണം. കൂടാതെ പ്രതിമാസം വീട്ടുചെലവിനായി 3000 രൂപ വീതവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സഹോദരന്റെ വീട്ടിലാണ് സമീറ ഇപ്പോള്‍ കഴിയുന്നത്. പുതിയ താമസ സൗകര്യമൊരുക്കിക്കൊടുക്കുന്നതുവരെയാണ് ഷെഫീഖ് സമീറയ്ക്ക് 3000 രൂപ നല്‍കേണ്ടത്.

Keywords: Kanhangad, Dowry, Court, Police, Husband, Payyannur, Wife, Kerala, Kasaragod, Compensation, 4 Lakh compensation.