കെട്ടിടനിര്‍മ്മാണ തൊഴിലാളി അജാനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍
Nov 1, 2011, 15:30 IST
കാഞ്ഞങ്ങാട് : കേരളാ സ്‌റ്റേറ്റ് കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കണ്‍വെന്‍ഷനും മാവുങ്കാല്‍ 11-ാം വാര്‍ഡ് മെമ്പര്‍ സുജാതയ്ക്ക് സ്വീകരണവും കാട്ടുകുളങ്ങര ഇന്ദിരാനഗറില്‍ വെച്ച് നടന്നു. പരിപാടി സ്വാഗതസംഘം ചെയര്‍മാന്‍ എക്കാല്‍ കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ടി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ.വി.രാഘവന്‍, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ നായര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, മെമ്പര്‍മാരായ പി.കെ.കാര്‍ത്ത്യായനി, സുജാത, എം.നാരായണന്‍, അജാനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ കാട്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
Keywords: Construction -workers-union, Mavungal, Kanhangad, Kasaragod