city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷ്‌ണേട്ടന്‍ എന്നെയും കൊല്ലുമായിരുന്നു; ഭീതി വിട്ടകലാതെ സുരേഷ്

കൃഷ്‌ണേട്ടന്‍ എന്നെയും കൊല്ലുമായിരുന്നു; ഭീതി വിട്ടകലാതെ സുരേഷ്
Suresh
കോട്ടപ്പാറ(മാവുങ്കാല്‍): ''വീടിനടുത്തുള്ള കുന്നിലെ പാറക്കെട്ടില്‍ നിന്ന് ഓടി മറഞ്ഞില്ലായിരുന്നെങ്കില്‍ കൃഷ്‌ണേട്ടന്‍ എന്നെയും കൊല്ലുമായിരുന്നു. കൈയിലെ വാക്കത്തി ഉയര്‍ത്തി തന്റെ നേരെ അടുത്ത കൃഷ്‌ണേട്ടന്റെ മുന്നില്‍ നിന്ന് മരണ ഭീതിയോടെ ഓടിയകലുകയായിരുന്നു ഞാന്‍. ചോരയില്‍ കുളിച്ച അയാളുടെ പെരുമാറ്റം സമനില തെറ്റിയതുപോലെയായിരുന്നു.''- ഭാര്യ ഇന്ദിരയെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ കൊടവലം പടാങ്കോട്ടെ മുങ്ങത്ത് കൃഷ്ണന്റെ അയല്‍വാസിയും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമായ പി സുരേഷ് ഇത് പറഞ്ഞ് നിര്‍ത്തിയത് ഭയന്ന് വിറച്ചുകൊണ്ടായിരുന്നു.
വെള്ളൂട ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത് ഉച്ചയോടെയാണ് സുരേഷ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. അമ്മ കാര്‍ത്ത്യായനി അല്‍പ്പമകലെ കൃഷ്ണന്റെ അയല്‍വക്കത്താണ് തനിച്ച് താമസം. രാത്രിയില്‍ സുരേഷോ, ജേഷ്ഠന്‍ പത്രവിതരണ ഏജന്റ് രാജനോ അമ്മയോടൊപ്പം വീട്ടില്‍ മാറി മാറി കഴിയും. ഉത്സവം പ്രമാണിച്ച് അവധിയായതിനാല്‍ വൈകിട്ട് മൂന്നരമണിയോടെയാണ് സുരേഷ് അമ്മയെ കാണാന്‍ വീട്ടിലെത്തിയത്. അമ്മയുമായി വീടിന്റെ ഉമ്മറത്തിരുന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ വീടിന് മുന്നിലുള്ള കുന്നിലെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ടതിനെ തുടര്‍ന്നാണ് സുരേഷ് കുന്ന് കയറി പാറക്കെട്ടിനടുത്ത് ഓടിയെത്തിയത്. തല്‍സമയം തല്‍സ്ഥലത്ത് ഒച്ചയും അനക്കവുമില്ലായിരുന്നു. പരിസരമാകെ ശ്രദ്ധിച്ചപ്പോഴാണ് ഷര്‍ട്ട് ധരിക്കാതെ ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് വാക്കത്തിയുമായി ഒരു മരത്തിനടുത്ത് മറഞ്ഞിരിക്കുകയായിരുന്ന കൃഷ്ണനെ കണ്ടത്. കൃഷ്‌ണേട്ടാ എന്താ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ എയ്യനെ(മുള്ളന്‍ പന്നി) പിടിക്കാന്‍ വന്നതാണെന്നാണ് കൃഷ്ണന്റെ മറുപടി. കൃഷ്ണന്റെ വാക്കുകളിലും ശബ്ദത്തിലും വല്ലാത്ത മാറ്റം വന്നിരുന്നു. കൃഷ്ണന്‍ കൂടുതല്‍ കൂടുതല്‍ തന്റെ അടുത്തേക്ക് അടുത്തതോടെ ഞാന്‍ ഓടി അകലുകയായിരുന്നു. ഓടി കിതച്ച് വീടിന്റെ ഉമ്മറത്തെത്തിയതോടെ കണ്ണില്‍ ഇരുട്ട് കയറി. കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
സുരേഷന്‍ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പരിസരവാസികള്‍ കുന്നിന്‍ മുകളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മുഖവും കഴുത്തും വെട്ടിനുറുക്കിയ നിലയില്‍ ചോരയില്‍ കുളിച്ച ഇന്ദിരയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം കാട്ടുതീ പോലെയാണ് നാടെങ്ങും പരന്നതോടെ നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് കുതിച്ചെത്തി.
സുരേഷിന്റെ പരാതിയിലാണ് കൃഷ്ണനെതിരെ അമ്പലത്തറ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്.
Keywords:  Murder-case, Kanhangad, സുരേഷ്, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia