കുലുക്കി കുത്ത്; 5 പേര്‍ അറസ്റ്റില്‍
Dec 29, 2011, 15:30 IST
കാഞ്ഞങ്ങാട്: ഉത്സവപറമ്പില്‍ നിയമ വിരുദ്ധമായ കുലുക്കി കുത്ത് കളിയില്‍ ഏര്‍പ്പെടുകയായിരുന്ന അഞ്ചുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കൂളിയങ്കാലിലെ നൗഷാദ്(26), റഫീഖ്(40), കൊവ്വല്‍പ്പള്ളിയിലെ എ വി നാരായണന്‍(45), കണിച്ചിറയിലെ ഷബിന്‍(18), കാഞ്ഞിരപ്പൊയിലിലെ സുഗതന്‍(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് കാരാട്ട് വയല്‍ തറവാട് തെയ്യംകെട്ട് ഉത്സവത്തിനിടെ വയലില്‍ കുലുക്കിക്കുത്ത് കളിയിലേര്‍പ്പെടുകയായിരുന്ന അഞ്ചുപേരെയും വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. കളിക്കളത്തില്‍ നിന്ന് 5100 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ വിവിധ ഭാഗങ്ങളില്‍ കുലുക്കികുത്ത് കളി വീണ്ടും സജീവമായിരിക്കുകയാണ്.
Keywords: Gambling, arrest, Kanhangad, Kasaragod