കുടുംബ വഴക്ക്: ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവിന് ഗുരുതരം
Feb 6, 2012, 16:27 IST
കാഞ്ഞങ്ങാട്: കുടുംബവഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ് ഗുരുതരനിലയില്‍ ഭര്‍ത്താവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പ കാരാട്ടെ കണ്ണനാണ് (52) വെട്ടേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ദമ്പതികള്‍ വഴക്കുകൂടുന്നതിനിടെ ഭാര്യ മതിയം കണ്ണന്റെ കാലിന് വെട്ടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Attack, wife, Kanhangad, Kasaragod