കിടപ്പിലായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ട യുവതി 2 മക്കളോടൊപ്പം ഭര്‍തൃ സുഹൃത്തിനൊപ്പം പോയി
Nov 29, 2014, 15:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2014) വീടുവിട്ട യുവതി രണ്ട് മക്കളുമായി ഭര്‍തൃ സുഹൃത്തിനൊപ്പം കോടതിയുടെ പടിയിറങ്ങി. ചീമേനി പോത്താംകണ്ടം സ്വദേശിനി ഷംസീറ (24)യാണ് അഞ്ചും രണ്ടും വയസുള്ള മക്കളെയും കൂട്ടി ഭര്‍ത്താവ് വടകര കുറ്റിയാടിയിലെ സുബൈറിന്റെ സുഹൃത്തും ഡ്രൈവറുമായ കുറ്റിയാടിയിലെ അജ്മലിനൊപ്പം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ നിന്നും പടിയിറങ്ങിയത്.
മൂന്ന് ദിവസം മുമ്പാണ് ഷംസീറയെയും മക്കളെയും കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഷംസീറയും മക്കളും അജ്മലിന്റെ കുറ്റിയാടിയിലുള്ള വീട്ടിലുള്ളതായി വ്യക്തമായി. പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഷംസീറയും അജ്മലും ചീമേനി പോലീസില്‍ ഹാജരാവുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കിടപ്പിലായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അജ്മലിനൊപ്പം പോകാന്‍ മജിസ്‌ട്രേറ്റിനോട് ഷംസീറ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. കോടതി ഷംസീറയെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് അജ്മലിനൊപ്പം പോയത്. ഷംസീറയുടെ ഭര്‍ത്താവ് സുബൈര്‍ കിടപ്പിലായപ്പോള്‍ കുറ്റിയാടിയിലെ വീട്ടില്‍ സുഖ വിവരം അറിയാനെത്തിയപ്പോഴാണ് അജ്മലുമായി അടുപ്പത്തിലായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Women, Friend, Husband, Wife, Kasaragod, Court, Shamseera, Ajmal, Subair, Eloped Women surrendered.