കാലിക്കടവില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Jan 11, 2015, 22:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 11/01/2015) കാലിക്കടവ് ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കരിവെള്ളൂര്‍ പലിയേരിയിലെ കൂക്കാനത്തെ തമ്പായിയുടെയും പരേതനായ അമ്പുവിന്റെയും മകനും നിര്‍മാണ തൊഴിലാളിയുമായ വി. ഷിബു (29), കൊടക്കാട് ചക്ക്മുക്കിലെ തമ്പാന് - സി ശ്യാമള ദമ്പതികളുടെ മകനും ലോറി ക്ലീനറുമായ ശരത്ത് (28) എന്നിവരാണ് മരിച്ചത്.
ഷിബു സംഭവ സ്ഥലത്ത് വെച്ചും ശരത്ത് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കാഞ്ഞങ്ങാട് മാവുങ്കാലില്‍ വെച്ചുമാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. ദേശീയ പാതയില്‍ അല്പ നേരം ഗതാഗതവും സ്തംഭിച്ചു. അപകടത്തിനിടയാക്കിയ ടാങ്കര്‍ ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഷിബുവിന്റെ സഹോദരിമാര്‍: ഷീല, ഷീബ, ഷീജ. ശരത്തിന്റെ ഏക സഹോദരി രജിത.
ഞായറാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു അപകടം. കാലിക്കടവില്‍ നിന്നും കരിവെള്ളൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഷിബുവും സുഹൃത്ത് ശരത്തും. കാലിക്കടവ് മില്‍മ ബൂത്തിന് സമീപത്ത് വെച്ച് പയ്യന്നൂര്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
വി. ഷിബു |
ഷിബുവിന്റെ സഹോദരിമാര്‍: ഷീല, ഷീബ, ഷീജ. ശരത്തിന്റെ ഏക സഹോദരി രജിത.
Keywords : Kasaragod, Kerala, Kanhangad, Accident, Death, Obituary, Bike, Tanker-Lorry, Friend, Hospital, Youth, V Shibu, Sharath.