കാലവര്‍ഷമെത്തി; ജില്ലയില്‍ കനത്ത നാശനഷ്ടം, കള്ളാറില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി
Jun 4, 2015, 21:33 IST
രാജപുരം: (www.kasargodvartha.com 04/06/2015) കാലവര്‍ഷത്തിന് ആരംഭംകുറിച്ചു കൊണ്ട് ജില്ലയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തനത്ത മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ മഴയില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കനത്തമഴയില്‍ കള്ളാര്‍ പാലത്തിനു സമീപം നിര്‍മിച്ച താത്ക്കാലിക പാലവും റോഡും തകര്‍ന്നു.
കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാനപാതയില്‍ കള്ളാറില്‍ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ തത്ക്കാലിക പാലവും സമാന്തര റോഡുമാണ് രാവിലെ 11 മണിയോടെ തകര്‍ന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പൈപ്പിനുമുകളിലെ മണ്ണും ടാറിഗും ഒലിച്ചുപോയി. ഇതാണു പാലം തകരാന്‍ കാരണമായത്.
താത്ക്കാലിക പാലം തകര്‍ന്നതോടെ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം മാലക്കല്ല് ആടകം കൊട്ടോടി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. പുതിയപാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇനി പകരം സംവിധാനം ഒരുക്കുംവരെ താഴെ കള്ളാറും മാലക്കല്ല് വരെയുള്ള ഭാഗങ്ങളും ഒറ്റപ്പെടും.
അഞ്ചു കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാല്‍ മാത്രമേ മാലക്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ളവര്‍ക്കു ഇനി കാഞ്ഞങ്ങാട്ടെത്താന്‍ കഴിയൂ. കള്ളാര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം കാലാവധിയുണ്ടെങ്കിലും പാലത്തിനു സമീപത്തുകൂടി സമാന്തര റോഡും പാലവും ഉടന്‍ നിര്‍മിച്ചില്ലെങ്കില്‍ മലയോരത്ത് ഗതാഗതം തടസപ്പെടും.
അതേസമയം കനത്ത മഴയില്‍ കാസര്‍കോട് കമ്പാര്‍ സ്കൂള്‍ കെട്ടിടത്തിന് ഇടിമിന്നലേറ്റു. സ്കൂളിന്റെ കൊടിമരത്തിനും ഭിത്തിക്കും കേടുപാട് സംഭവിച്ചു. സംഭവസമയത്ത് ക്ലാസിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കനത്ത മഴ ഏറെ നാശംവിതച്ചത് മലയോര പ്രദേശത്താണ്. പലയിടത്തും മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും, വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

Related News:
ക്ലാസ് നടന്നുകൊണ്ടിരിക്കെ കമ്പാര്‍ സ്കൂളിന് ഇടിമിന്നലേറ്റു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords : Kanhangad, Rajapuram, Rain, Kasaragod, Kerala, Kambar, School.