കാറിടിച്ച 10 വയസ്സുകാരനേയുംകൊണ്ട് മംഗലാപുരം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു
Jun 11, 2015, 12:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/06/2015) കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 10 വയസ്സുകാരനേയുംകൊണ്ട് മംഗലാപുരം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. സൗത്ത് ചിത്താരിയിലെ ശിഹാബിന്റെ മകന്‍ ലുഖ്മാനാണ് കാറിടിച്ച് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 10 മണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെനിന്നും പ്രഥമ ശുശ്രീഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് ആംബുലന്‍സിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഇതിനിടയിലാണ് മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ഇതേതുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.