city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ഷിക കോളജിന്റെ നോട്ടീസില്‍ പ്രാസംഗികനായി 8 മാസം മുമ്പ് മരിച്ച കേരള കോണ്‍ഗ്രസ് നേതാവിന്റെ പേരും

പടന്നക്കാട്: (www.kasargodvartha.com 08/05/2015) എട്ട് മാസം മുമ്പ് മരിച്ച കേരള കോണ്‍ഗ്രസ് നേതാവിന്റെ പേര് കാര്‍ഷിക കോളജിന്റെ പരിപാടിയുടെ നോട്ടീസില്‍ അച്ചടിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് ക്യാമ്പസില്‍ വെള്ളിയാഴ്ച ആരംഭിച്ച മാമ്പഴ മേളയുടെയും ഉല്‍പാദന കേന്ദ്രത്തിന്റെയും ഉദ്ഘാടന ചടങ്ങിലും അവക്ഷിപ്ത കീടനാശിനി പരിശോധന ലാബോറട്ടറിയുടെയും ശിലാ സ്ഥാപന ചടങ്ങിലും ആശംസാ പ്രാസംഗികരുടെ കൂട്ടത്തിലാണ് അസുഖം മൂലം എട്ട് മാസം മുമ്പ് മരണപ്പെട്ട കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) നേതാവായ തോമസ് ജോസഫിന്റെ പേരും വന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20 നാണ് കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയായ തോമസ് ജോസഫ് പ്രമേഹത്തെയും ഹൃദയാഘാതത്തെയും തുടര്‍ന്ന് മരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹം കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) സംസ്ഥാനതല ഉന്നതാധികാര സമിതി അംഗമായിരുന്നു. നേരത്തെ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായിരുന്നു.

ഇതിനിടയില്‍ തോമസ് ജോസഫിന്റെ പേര് ഒഴിവാക്കി ആശംസാ പ്രാസംഗികരുടെ പുതിയ പട്ടിക തയ്യാറാക്കി സംഘാടകര്‍ വെള്ളിയാഴ്ചത്തെ ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. സ്വാഗത പ്രാസംഗികനായ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സി രാജേന്ദ്രന്‍ ആശംസാ പ്രാസംഗീകരെ പേരെടുത്ത് സ്വാഗതം ആശംസിക്കാതെ അവരെ എല്ലാവരെയും മൊത്തത്തില്‍ സ്വാഗതം ചെയ്യുകയായിരുന്നു. ചടങ്ങ് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. മാമ്പഴ മേള തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വി.വി ശോഭ, കെ. പ്രീത, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ അഡ്വ. സി.കെ ശ്രീധരന്‍, കെ.പി സതീശ് ചന്ദ്രന്‍, മടിക്കൈ കമ്മാരന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കെ.വി കൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാര്‍ഷിക കോളജിന്റെ നോട്ടീസില്‍ പ്രാസംഗികനായി 8 മാസം മുമ്പ് മരിച്ച കേരള കോണ്‍ഗ്രസ് നേതാവിന്റെ പേരും

Keywords :  Padannakad, Programme, Kasaragod, Kanhangad,  Kerala Congress Jacob, Thomas  Joseph, Notice. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia