കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍
Sep 9, 2012, 15:22 IST
കാഞ്ഞിരപ്പൊയില്‍: കേരള കൃഷി വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയുടെ ഭാഗമായി മടിക്കൈ കൃഷിഭവന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പൊയില്‍ ഗവ:യു.പി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പച്ചക്കറിവിത്ത് കിറ്റുകള്‍ വിതരണം ചെയ്തു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത.എസ് സ്‌കൂള്‍ ലീഡര്‍ ശ്രീരാജിനു നല്‍കിക്കൊണ്ട് കിറ്റുകളുടെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.കമലം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റന്റ് എസ്.രമേഷ്കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കി.പി.ടി.എ പ്രസിഡന്റ് എം.രാജന്‍,എം.പി.ടി.എ പ്രസിഡന്റ് സരിത മുടിക്കാനം, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് നന്ദകുമാര്‍ എ.സി.എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.വി.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Vegitable SeedS Distribution, Kanhirapoyil, GUPS, Kasaragod