കാഞ്ഞങ്ങാട്ട് സമാധാനത്തിനായി ഗൃഹസന്ദര്‍ശനവും യോഗങ്ങളും നടത്തും
Oct 18, 2011, 17:14 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിന് ഗൃഹ സന്ദര്‍ശനവും സമാധാന യോഗങ്ങളും സംഘടിപ്പിക്കാന്‍ പി കരുണാകരന്‍ എം പി യുടെ അദ്ധ്യക്ഷതയില്‍ ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന സംഘര്‍ഷത്തിന് അയവുവന്നതായി യോഗം വിലയിരുത്തി. സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും തീരുമാനമായി.
മുറിയനാവിയില്‍ എം പി യുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. അജാനൂര്‍ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, പുല്ലൂര്‍-പെരിയ, പളളിക്കര പഞ്ചായത്തുകളില്‍ സമാധാന യോഗങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍, പോലീസ് ഉദേ്യാഗസ്ഥര്‍, തുടങ്ങിയവരെ പങ്കെടുപ്പിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനമുണ്ടാകും. യോഗങ്ങള്‍, പൊതുസ്ഥാപനങ്ങളില്‍ വെച്ച് നടത്താന്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകന്‍, എ എസ് പി മഞ്ജുനാഥ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, ടി കെ സുധാകരന്‍, അബ്ദുള്‍ ഹമീദ് ഹാജി, മടിക്കൈ കമ്മാരന്‍, അജയ് കുമാര്‍ നെല്ലിക്കാട്ട്, റംസാന്‍ ആറങ്ങാടി, എസ് കെ കുട്ടന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എ ഹമീദ് ഹാജി, അഡ്വ. എം സി ജോസ്, അഡ്വ. പി അപ്പുക്കുട്ടന്‍, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kanhangad, March, P. Karunakaran M.P