city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് തീരദേശ ഹര്‍ത്താല്‍ നഗരത്തിലേക്കും വ്യാപിച്ചു; കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത കാഞ്ഞങ്ങാട്ടെ തീരദേശ ഹര്‍ത്താല്‍ നഗരത്തിലേക്കും വ്യാപിച്ചു. നഗരത്തിലെ മുഴുവന്‍ കടകളും ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ബൈക്ക് ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു.
എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പുതിയകോട്ടയില്‍ നിന്നും എത്തിയ പ്രകടനം രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ഒരു ഭാഗത്തെ യോഗം നടക്കുമ്പോള്‍ പ്രകടനത്തില്‍ ഉണ്ടായിരുന്ന നൂറുകണക്കിന് യുവാക്കള്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ബലം പ്രയോഗിച്ച് അടപ്പിച്ചത്.

പോലീസും സി.പി.എം, എല്‍.ഡി.എഫ്. നേതാക്കളും നോക്കിനില്‍ക്കേയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിക്കുകയും വാഹന ഗതാഗതം തടയുകയും ചെയ്തത്. ഇത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തീരദേശ ഹര്‍ത്താലിന് മാത്രമാണ് എല്‍.ഡി.എഫ്. ആഹ്വാനം ചെയ്തത്. എന്നാല്‍ നഗരത്തില്‍ നിര്‍ബന്ധിത ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയ ജനങ്ങള്‍ ഇതുമൂലം ദുരിതത്തിലായി. പലരും വാഹനങ്ങള്‍ കിട്ടാതെ നഗരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നിര്‍ബന്ധിത ഹര്‍ത്താലിനെതുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ പോലീസിനെ നഗരത്തില്‍ വിന്യസിച്ചു.

കാഞ്ഞങ്ങാട്ട് തീരദേശ ഹര്‍ത്താല്‍ നഗരത്തിലേക്കും വ്യാപിച്ചു; കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

അഭിലാഷിന്റെ കൊല: കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാഴാഴ്ച തീരദേശ ഹര്‍ത്താല്‍

അഭിലാഷിന്റെ മരണം: ദൂരുഹതയുടെ ചുരുളുകള്‍ ഇനിയും ബാക്കി

അഭിലാഷിന്റെ മരണം: പ്രതികളെ കുടുക്കിയത് പോലീസിന്റെ മംഗള്‍യാന്‍ ടെക്‌നിക്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia