കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍. - ലീഗ് സംഘര്‍ഷം; ഓഫീസും വീടും തകര്‍ത്തു
Jun 26, 2013, 12:07 IST
കാഞ്ഞങ്ങാട്: ആറങ്ങാടിയിലും കൂളിയങ്കാലിലും ഉണ്ടായ ഐ.എന്‍.എല്‍ - മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ ഐ.എന്‍.എല്‍. ഓഫീസും മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടും തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കൂളിയങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍. ശാഖാ ഓഫീസ് ആറങ്ങാടിയില്‍ നിന്നെത്തിയ ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കൂളിയങ്ങാലില്‍ നിന്നും ഒരുസംഘം ഐ.എന്‍എല്‍. പ്രവര്‍ത്തകര്‍ ആറങ്ങാടിയിലെത്തി ലീഗ് കുളിയങ്കാല്‍ ശാഖ പ്രസിഡണ്ട് ടി.പി അബ്ദുല്ലയുടെ വീട് തകര്‍ക്കുകയായിരുന്നു.
13 ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. അബ്ദുല്ലയുടെ സഹോദരി മറിയം (50), പേരമക്കളായ ശരീഫ് (14), നിഫാസ് (രണ്ട്) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കുളിയങ്കാലില്‍ മുസ്ലിം ലീഗിന്റെ ബാനറുകള്‍ നശിപ്പിക്കപ്പെടുകയും ഇതിനെചൊല്ലി ഐ.എന്‍.എല്‍-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

(UPDATED)
Keywords: Kanhangad, INL, Muslim-league, Attack, Office, House, Police, Kerala,National News,Inter National News, World News, Gulf News, Gold News,Educational News, Sports News.