കാഞ്ഞങ്ങാട്ടെ വ്യവസായിയുടെ ജപ്തി ചെയ്ത വീടിന്റെ ലേലം 24ന്
Mar 20, 2012, 16:28 IST
കാഞ്ഞങ്ങാട്: കോടികളുടെ വില്‍പ്പന നികുതി കുടിശ്ശിക വരുത്തി വെച്ച കശുവണ്ടി വ്യവസായി വെള്ളിക്കോത്തെ ബി.യോഗേഷ് പ്രഭുവിന്റെ വീടും പറമ്പും ജപ്തിയിലേക്ക്. കശുവണ്ടി- റബ്ബര്‍ വ്യവസായിയായ യോഗേഷ് പ്രഭുവും മകന്‍ ലക്ഷ്മണപ്രഭുവും സഹോദരന്‍ ഗുരുദത്ത് പ്രഭുവും വര്‍ഷങ്ങളായി വില്‍പ്പന നികുതി വകുപ്പിന് വരുത്തി വെച്ച പന്ത്രണ്ട് കോടി എഴുപത്തിഒമ്പത് ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനാണ് റവന്യൂ വകുപ്പിലെ ഹൊസ്ദുര്‍ഗ് റവന്യൂ റിക്കവറി യൂണിറ്റ് നടപടി തുടങ്ങിയത്. യോഗേഷ് പ്രഭുവിന്റെ വെള്ളിക്കോത്തുള്ള 141 സെന്റ് സ്ഥലവും ഈ സ്ഥലത്തില്‍ ഉള്‍പ്പെടുന്ന കോണ്‍ക്രീറ്റ് വീടുമാണ് ലേലം ചെയ്യുന്നത്. മാര്‍ച്ച് 24ന് രാവിലെ പത്ത് മണിക്ക് പരസ്യമായാണ് ലേലം. നികുതി കുടിശ്ശിക ഒഴിവാക്കികിട്ടാനായി യോഗേഷ് പ്രഭു വര്‍ഷങ്ങളായി കഠിന ശ്രമം നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ മുന്‍ യുഡിഎഫ് ഭരണകാലത്ത് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
കുടിശ്ശിക പിരിച്ചുകിട്ടാന്‍ കാസര്‍കോട് സെയില്‍ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറാണ് നടപടികള്‍ തുടര്‍ന്നത്.
ഗുരുദത്ത് പ്രഭുവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളും ലേലം ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. യോഗേഷ് പ്രഭുവിന്റെയും ഗുരുദത്ത് പ്രഭുവിന്റെയും ഉടമസ്ഥതയിലുള്ള അമ്പലത്തറയിലുള്ള വ്യവസായ യൂണിറ്റും ജപ്തി ഭീഷണയിലാണ്.
കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിവെച്ചതിന് കോര്‍പ്പറേഷന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖ വ്യവസായിക്കെതിരെ നടപടിക്ക് നീക്കം ആരംഭിച്ചിരുന്നു.
എന്നാല്‍ കുടിശ്ശിക തിരിച്ചടച്ച് അദ്ദേഹം തലയൂരുകയായിരുന്നു. നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോട്ടലും കനറാബാങ്ക് ശാഖയുമുള്ള കെട്ടിടവും വിറ്റാണ് ബാങ്ക് നടപടികളെ അദ്ദേഹം അതിജീവിച്ചത്.
Keywords: House, Kanhangad, kasaragod