കാഞ്ഞങ്ങാട്ടെ ആക്രമം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
Oct 15, 2011, 18:08 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടും പരിസരത്തും നടന്ന അക്രമങ്ങളെ കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ മുമ്പാകെ തങ്ങളുടെ പരാതികള്‍ അവതരിപ്പിച്ചു. കാഞ്ഞങ്ങാട്ടെ റെസ്റ്റ് ഹൗസില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതേ്യകം പരാതികളും പ്രശ്‌നങ്ങളും മന്ത്രിയെ ബോധിപ്പിച്ചു.
നേതാക്കളുടെ പരാതികള്‍ പരിശോധിച്ചു മുഖ്യമന്ത്രിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. നാശനഷ്ടം ഉണ്ടായവര്‍ക്ക് പരിഹാരം നല്‍കുന്നത് സംബന്ധിച്ച് കാബിനെറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും, ഇതിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. അക്രമത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കും.

Keywords: Kasaragod, Kanhangad, Minister K.P Mohan, Oommen Chandy