city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടും മീഞ്ചയിലും നിയമ ബോധവല്‍ക്കരണ പരിപാടി നടത്തും

കാഞ്ഞങ്ങാട്ടും മീഞ്ചയിലും നിയമ ബോധവല്‍ക്കരണ പരിപാടി നടത്തും
കാസര്‍കോട്: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9 ന് ജില്ലയില്‍ നിയമ സേവന ദിനമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി മീഞ്ച ഗ്രാമപഞ്ചായത്തിലും കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തും. നിയമ സേവന അതോറിറ്റിയുടെ സേവനങ്ങള്‍, ദേശീയ തൊഴിലുറപ്പ് നിയമം, ജാഗ്രതാ സമിതി എന്നിവയെ കുറിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കും.

മീഞ്ച ഗ്രാമപഞ്ചായത്തിലെ പരിപാടി രാവിലെ 10 മണിക്ക് കാസര്‍കോട് അഡീഷണല്‍ മുന്‍സിഫ് എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് ഷുക്കൂര്‍ അദ്ധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ നടക്കുന്ന പരിപാടി 9 ന് രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ സോമന്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ വൈസ്‌ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ജില്ലാ ജഡ്ജ് അഭ്യര്‍ത്ഥിച്ചു.

നിയമ ബോധവല്‍ക്കരണ ക്ലാസ് ആവശ്യമുളള സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെടാം. ജില്ലാ നിയമ സേവന അതോറിറ്റി, ന്യായസേവാസദന്‍, കോടതി സമുച്ചയം, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് - 671123 എന്നതാണ് വിലാസം. ഫോണ്‍ 04994 256189. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ നിയമ സഹായവും ഉപദേശവും നല്‍കുന്നതാണ്.

Keywords: Kasaragod, Kanhangad, Awareness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia