കാഞ്ഞങ്ങാട് ഫാക്ട് ഡിപ്പോയിലെ ചുമട്ട് തൊഴില്‍ തര്‍ക്കം ഒത്തുതീര്‍പ്പായി
Mar 18, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/03/2015) കാഞ്ഞങ്ങാട് ഫാക്ട് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയിലായതിനെതുടര്‍ന്ന് ചുമട്ടുതൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുണ്ടായ തര്‍ക്കം കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം. കേശവന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായി. നിലവില്‍ ഡിപ്പോ അടച്ചുപൂട്ടുന്ന സാഹചര്യം ഇല്ലെന്ന് ഫാക്ട് മാനേജ്‌മെന്റ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
ഡിപ്പോ അടച്ചുപൂട്ടുകയാണെങ്കില്‍ നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ചുമട്ട് തൊഴിലാളികള്‍ക്ക് കമ്പനി നല്‍കും. മുടങ്ങിക്കിടന്ന കയറ്റിയിറക്ക് ഉടന്‍ പുനസ്ഥാപിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ ഫാക്ട് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സെയില്‍ ഓഫീസര്‍ വിജയകൃഷ്ണനും തൊഴിലാളികളെ പ്രതിനിധീകരിച്ച് കെ.വി കുഞ്ഞികൃഷ്ണന്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പെരിയ ടൗണില്‍ വരുന്ന സാധനങ്ങള്‍ക്ക് കയറ്റിയിറക്ക് ചെയ്യുന്നത് സംബന്ധിച്ച് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുളള തര്‍ക്കം കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം. കേശവന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഈ മാസം ഒന്നു മുതല്‍ നിലവിലുളള കൂലിയില്‍ ലെവി ഉള്‍പ്പെടെ 35 ശതാമനം വര്‍ദ്ധനവ് വരുത്തുന്നതിന് തീരുമാനിച്ചു യോഗത്തില്‍ വ്യാപാരികളെ പ്രതിനിധീകരിച്ച് ശിവശങ്കരന്‍, ഇ. നാരായണന്‍ എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡി.വി അമ്പാടി , കെ. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Keywords : Kanhangad, Kasaragod, Kerala, Employees, Meeting, Strike, FACT.