കാഞ്ഞങ്ങാട് എ.എസ്.പി മഞ്ചുനാഥ തിരുവനന്തപുരം ഡി.സി.പി
Jan 1, 2013, 19:47 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ചുനാഥയെ ഉദേ്യാഗക്കയറ്റം നല്‍കി സ്ഥലം മാറ്റി. സര്‍വീസ് ഗ്രേഡ് നല്‍കി അദ്ദേഹത്തെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. കാഞ്ഞങ്ങാട്ട് പകരം ആരെയും നിയമിച്ചിട്ടില്ല.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കസേരക്ക് വേണ്ടി പലരും നോട്ടമിട്ടിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മര്‍ദ്ദങ്ങള്‍ ആഭ്യന്തരവകുപ്പിലെ ബന്ധപ്പെട്ടവരില്‍ ചെലുത്തിവരുന്നു. ഡിവൈഎസ്പിമാരായ പി. തമ്പാന്‍, ഹരിശ്ചന്ദ്രനായക്ക് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
എച്ച്. മഞ്ചുനാഥ എ.എസ്.പിയായി കാഞ്ഞങ്ങാട് ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞ അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. തമ്പാന്, എ.എസ്.പി അവധിയില്‍ പോകുന്ന എല്ലാ ഘട്ടങ്ങളിലും കാഞ്ഞങ്ങാട്ട് ചുമതല നല്‍കിയിരുന്നു. ഡി.വൈ.എസ്.പിമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് ഈയാഴ്ചയോടെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്. പി കെ ഷിബു പോലീസ് സര്‍വ്വീസ് വിട്ടതിനെ തുടര്‍ന്ന് കാസര്‍കോട് എ. എസ്.പിയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.

Keywords: Kanhangad, ASP, Manjunatha, Thiruvananthapuram, DCP, Kasaragod, Kerala, Malayalam news