city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷകരോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധമിരമ്പി

കര്‍ഷകരോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധമിരമ്പി
കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട്, കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.
അടക്കാ കര്‍ഷകര്‍ക്ക് അനുവദിച്ച പത്തുകോടി രൂപ ഉടന്‍ വിതരണം ചെയ്യുക, നാളികേരത്തിന് ക്വിന്റലിന് 180 രൂപയാക്കി ഉയര്‍ത്തുക, രാസവളങ്ങളുടെ ക്രമാതീതമായ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, നാളികേരത്തിന്റെ വിലയിടിവിന് പരിഹാരം കണ്ടെത്തുക, വളം വില നിര്‍ണയത്തിന്റെ അധികാരം കമ്പനികള്‍ക്ക് നല്‍കിയത് പുന:പരിശോധിക്കുക, നാളികേരവും വെളിച്ചെണ്ണയും ലോക വ്യാപാര കരാറിലെ ജീവനോപാധി പട്ടികയില്‍ ഉള്‍പ്പെടുത്തുക, പഞ്ചായത്തുകള്‍തോറും നാളികേര സംഭരണം നടത്തുക, സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുക, അടക്കയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്.

കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്നില്‍നിന്നും പ്രകടനമായി ടൗണ്‍ചുറ്റി മഹ്ബൂബ് റോഡ് വഴി കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തെത്തിയ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കര്‍ഷകരോടുള്ള ദ്രോഹം അവസാനിപ്പിക്കണമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ഇ.അബൂബക്കര്‍ ഹാജി എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, സെക്രട്ടറി എം. അബ്ദുല്ല മുഗു, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ.എ. അബ്ദുര്‍ റഹ്മാന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, കാസര്‍കോട് മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കട്ടക്കാല്‍ ശാഫി ഹാജി, ഇ.ആര്‍.ഹമീദ്, എ.എം. കടവത്ത്, മജീദ് തളങ്കര, ഇബ്രാഹിം ഹാജി, ഹമീദ് കുഞ്ഞാലി, എം.എം. ഇബ്രാഹിം, അബ്ബാസ് ബന്താട്, എ.പി. ഹസൈനാര്‍, ബാത്തിഷ പൊവ്വല്‍ പ്രസംഗിച്ചു.


കാഞ്ഞങ്ങാട്: രാസവളങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്ക് വില നിര്‍ണയാധികാരം നല്‍കിയതോടെ രാസവളങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതായും കര്‍ഷകര്‍ കഷ്ടത്തിലായതായും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായും ഇക്കാര്യത്തിലിടപെട്ട് കര്‍ഷകരെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൊസ്ദുര്‍ഗ് താലൂക്ക് സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് വി.കെ.പി.ഹമീദലി, പി.സി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, സെക്രട്ടറി കൊവ്വല്‍ അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

ധര്‍ണക്കും നേരത്തെ കോട്ടച്ചേരിയില്‍നിന്നാരംഭിച്ച മാര്‍ച്ചിനും സി.കെ.പി.അഹമ്മദ് കുഞ്ഞിഹാജി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, എം.ജി. മുഹമ്മദ് ഹാജി, ഇബ്രാഹിം പാലാട്ട്, സി.എം.ഖാദര്‍ ഹാജി, കെ.എ.അബ്ദുല്ല ഹാജി, ജാതിയില്‍ ഹസൈനാര്‍, എന്‍.എ. ഉമ്മര്‍, കെ.ബി. കുട്ടിഹാജി, രാമരം സലാം ഹാജി, യു.വി. ഹസൈനാര്‍, പി.കെ. മൊയ്തു, കണിയമ്പാടി മുഹമ്മദ്കുഞ്ഞിഹാജി, തൊട്ടി സാലിഹ് ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ടി. മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി മാഹിന്‍ നേതൃത്വം നല്‍കി.





Keywords: Cocunut, Farmer, IUML, Kasargod, Kanhangad,March.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia