കയ്യൂര്‍ ശശിയുടെ ക്യാമറ കണ്ണിന് അംഗീകാരം
Dec 13, 2011, 16:43 IST
Kayyur Sasi |
ജീവസുറ്റ ഫോട്ടോകള്‍ ശശിയെ ഫോട്ടോഗ്രാഫി മേഖലയില്‍ വേറിട്ട വ്യക്തിയാക്കി മാറ്റി. മാധ്യമരംഗത്ത് ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചന്ദ്രിക ദിനപത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ കെ.ശശി ദക്ഷിണ നാവികസേനയുടെ ഈ വര്‍ഷത്തെ മിലിട്ടറി ഫോട്ടോ അവാര്‍ഡിന് കൂടി അര്‍ഹനായി. നേവി വാരാഘോഷത്തോടനുബന്ധിച്ച് ദക്ഷിണ നാവികസേന നടത്തിയ സൈനിക ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നാണ് ശശിയുടെ ഫോട്ടോ തെരഞ്ഞെടുത്തത്. എറണാകുളം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രശസ്തിപത്രവും ശില്‍പവും 10,000 രൂപയും അടങ്ങുന്നതാണ്. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ചൊവ്വാഴ്ച്ച വൈകീട്ട് നടക്കുന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ അവാര്‍ഡ് വിതരണം ചെയ്യും.
ദക്ഷിണ നാവികസേനയുടെ സാമ്പത്തിക ഉപദേശകന്‍ എസ്.എസ്.വെന്ധാര്‍ക്കര്‍, ഐ.എന്‍.എസ് തിര്‍ കമാന്റിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ അജയ് സിരോഹി, കമഡോര്‍ സുനില്‍ ആനന്ദ് എന്നിവരടങ്ങിയ ജൂറിയയാണ അവാര്‍ഡിനര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. ദക്ഷിണ നാവികസേനയുടെ വെണ്ടുരുത്തി സ്‌പെഷ്യല്‍ അവാര്‍ഡിന് മനോരമ കൊച്ചി യൂണിറ്റ് ഫോട്ടോ എഡിറ്റര്‍ ഇ.വി. ശ്രീകുമാര്‍, മാതൃഭൂമി ന്യൂഡല്‍ഹി ബ്യൂറോയിലെ പി.ജി. ഉണ്ണികൃഷ്ണന്‍ എന്നിവരും അര്‍ഹരായി.
2010ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 2009ല്‍ സഊദി കെ.എം.സി.സി-സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ്, കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ 2008 ലെ മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫാം ജേര്‍ണലിസം അവാര്‍ഡ്, ഐ.എം.എ അവാര്‍ഡ്, ടൂറിസം അവാര്‍ഡ്, മാപ്പിള കലാ അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ ശശിയെ തേടിയെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കൂക്കോട്ട് കൊല്ലിക്കാല്‍ കുഞ്ഞിക്കണ്ണന്റെയും പരേതയായ പാറുവിന്റെയും മകനാണ്. ഭാര്യ: ബീന, മകന്‍: ആദിത്യന്‍.
Keywords: Kayyur-Sasi, Award, Kasaragod, Photography, Kanhangad