കമ്പവലി കാണാന്‍ പോയ യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Mar 25, 2015, 16:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/03/2015) കമ്പവലി കാണാന്‍ പോയ യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചു. ആവിക്കരയിലെ ഓട്ടോഡ്രൈവറായ അജീഷ് (29), സുഹൃത്ത് അനീഷ് എന്നിവരാണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം ആവിക്കര എ.കെ.ജി. ക്ലബ്ബ് സംഘടിപ്പിച്ച കമ്പവലി മത്സരം കാണാന്‍ ഇരുവരും പോയിരുന്നു.
Keywords: Attack, Kanhangad, Kerala, Assault, Injured, Auto Driver.
Advertisement:
ഇവിടെവെച്ച് അനീഷിനെ ഒരു സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. അനീഷിനെ മര്‍ദ്ദിക്കുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സുഹൃത്തും അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് വിജിത്ത്, ഉണ്ണിക്കുട്ടന്‍, അഭിലാഷ്, മനു തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
Advertisement: