കമിതാക്കള്‍ സഞ്ചരിച്ച റിക്ഷ മുള്‍പടര്‍പ്പിലേക്ക് മറിഞ്ഞു; കാമുകി ഇറങ്ങിയോടി; കാമുകനെയും ഡ്രൈവറെയും നാട്ടുകാര്‍ തടഞ്ഞു
Jul 28, 2015, 18:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/07/2015) കമിതാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മുള്‍പ്പടര്‍പ്പിലേക്ക് മറിഞ്ഞത് പൊല്ലാപ്പായി. നാട്ടുകാര്‍ ഓടിക്കൂടി മുള്ളുകള്‍ വെട്ടിമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പെണ്‍കുട്ടി ഇറങ്ങിയോടുകയും ചെയ്തു.
കഴിഞ്ഞ ദിവസം പരപ്പച്ചാലിനും കനകപ്പള്ളിക്കും ഇടയില്‍ എസ് വളവിലാണ് അപകടം.
റോഡിന് താഴെ പത്തടിയോളം ഉയരമുള്ള മുള്‍ കൂട്ടത്തിലേക്കാണ് ഓട്ടോ മറിഞ്ഞത്. റിക്ഷയില്‍ നിന്നും പുറത്തിറങ്ങാന്‍ മാര്‍ഗമില്ലാതെ ഡ്രൈ വറും പെണ്‍കുട്ടിയും യുവാവും നിലവിളിച്ചു. നാട്ടുകാര്‍ കമ്പുകളും കത്തിയുമായി മുള്‍പടര്‍പ്പ് വെട്ടിമാറ്റുന്നതിനിടയില്‍ ഓട്ടോയില്‍ നിന്നും ചാടി മുള്ളുകള്‍ക്കിടയിലൂടെ പെണ്‍കുട്ടി ആര്‍ക്കും മുഖം കൊടുക്കാതെ സ്ഥലം വിട്ടു.
പിന്നാലെ യുവാവും ഡ്രൈവറും ഇറങ്ങി. പെണ്‍കുട്ടിയുടെ ഓട്ടം കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തു. സഹോദരിയാണ് ഓടിയതെന്ന് യുവാവ് പറഞ്ഞുവെങ്കിലും നാട്ടുകാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് പറഞ്ഞു.
പരപ്പക്കടുത്ത് താമസക്കാരിയായ പെണ്‍കുട്ടി കനകപ്പള്ളിയില്‍ നിന്നാണ് ഓട്ടോയില്‍ കയറിയത്. പുങ്ങംചാല്‍ സ്വദേശിയാണ് കാമുകന്‍. കൊന്നക്കാട്ടെ റിക്ഷയില്‍ അവധി ആഘോഷിക്കാന്‍ ബേക്കല്‍ കോട്ടയിലേക്ക് പോകുമ്പോഴാണ് ഓട്ടോ അപകടത്തില്‍ പെട്ടത്.

Keywords : Love, Accident, Auto-rickshaw, Injured, Natives, Bekal, Kanhangad, Kasaragod, Kerala.