കള്ള് നിരോധിക്കണമെന്ന വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപള്ളി
Oct 1, 2012, 23:55 IST
കാഞ്ഞങ്ങാട്: കേരളത്തില്‍ കള്ള് പൂര്‍ണമായും നിരോധിക്കണമെന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ ദിവസം അന്തരിച്ച മാവുങ്കാലിലെ പി വൈ രാഘവഗുരുക്കളുടെ വസതിയില്‍ തിങ്കളാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയ മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കള്ള് നിരോധന പ്രശ്നം സംസ്ഥാന വിഷയമാണെന്നും ഇക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മലബാര്‍ ഉള്‍പെടെ സംസ്ഥാനത്തെ ആയിരകണക്കിന് കള്ള്ചെത്ത് തൊഴിലാളികളെ വഴിയാധാരമാക്കുന്ന കള്ള് നിരോധന വിഷയത്തില്‍ പ്രതികരിക്കാത്തതെന്തേ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു പ്രതികരിക്കുമെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന് ഒഴിഞ്ഞുമാറി.
സംസ്ഥാനത്ത് കള്ള് നിരോധനം അപ്രായോഗികമാണെന്നും ആയിരകണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിദേശമദ്യമാണ് കേരളത്തില്‍ നിരോധിക്കേണ്ടതെന്ന് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
കാസര്‍കോട് ജില്ല ഉള്‍പെടെ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കള്ളനോട്ട് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നതിന് ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് അതിര്‍ത്തി വഴി വ്യാപകമായി കള്ളനോട്ട് എത്തുന്നുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും അച്ചടിക്കുന്ന വിദേശ നിര്‍മിത കള്ളനോട്ടുകള്‍ രഹസ്യ മാര്‍ഗത്തിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നത്. കള്ളനോട്ട് വ്യാപനം തടയാന്‍ അതിര്‍ത്തി സുരക്ഷാ സേനയും പാരാ മിലിട്ടറിയും അതാത് സംസ്ഥാനങ്ങളിലെ പോലീസ് സേനയും സജീവമായി ശ്രമിക്കുന്നുണ്ടെന്നും കള്ളനോട്ട് വ്യാപനം തടയാന്‍ പരമാവധി കഴിയുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പിന്നീട് ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കള്ളനോട്ട് വ്യാപനത്തെ സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയിലെ ഉന്നതരുമായി താന്‍ ഉടന്‍ ചര്‍ച നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. കെപിസിസി പുന:സംഘടനയില്‍ കഴിവും കാര്യപ്രാപ്തിയുമുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള തീരുമാനമുണ്ടാകണം. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ട്. അത് ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുന്ന രീതിയും നിലപാടും ശരിയല്ലെന്നാണ് തന്റെ ഉറച്ച അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു, മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്, കെപിസിസി നിര്‍വാഹകസമിതിയംഗം അഡ്വ സി കെ ശ്രീധരന്, തച്ചങ്ങാട് ബാലകൃഷ്ണന്, പി കെ ഫൈസല്‍ തുടങ്ങിയ നേതാക്കള്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kanhangad, Minister, Mullappally Ramachandran, K.Veluthambu, toddy, Kerala