ഓര്‍ച്ചപാലം നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
Oct 27, 2013, 18:04 IST
പ്രവൃത്തി വിലയിരുത്താന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു
തൈക്കടപ്പുറം: നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ഓര്‍ച്ച പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 200 മീറ്റര്‍ നീളത്തിലുള്ള പാലത്തിനനുബന്ധമായി 1,900 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും പുരോഗമിച്ചു വരികയാണ്. ഡിസംബര്‍ 31നകം പാലവും റോഡും ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഞായറാഴ്ച പ്രവൃത്തി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ച കോഴിക്കോട് പൊതുമരാമത്ത് (റോഡ്, പാലം) സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദ്ദീന്‍ പറഞ്ഞു.
പാലത്തിന്റെ ആറു സ്പാനുകളില്‍ അഞ്ചെണ്ണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ജനുവരി 15നാണ് പാലത്തിന്റെ നിര്‍മാണമാരംഭിച്ചത്. പാലം നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ മണലെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഇടപെടലുണ്ടായതെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പറഞ്ഞു.
പാലം നിര്‍മാണത്തിന് എം സാന്‍ഡ് മാത്രമാണ് ഉപയോഗിക്കുന്നത്. മണലുപയോഗിക്കുന്നില്ല. ഇവിടെ ഉപ്പുരസമുള്ള മണലായതിനാല്‍ അത് നിര്‍മാണപ്രവൃത്തിക്കുപയോഗിക്കാന്‍ പറ്റില്ലെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിശദീകരിച്ചു. പാലത്തിന്റെ അടിത്തട്ടില്‍ ഇരുമ്പുഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ പുഴയില്‍ നിന്ന് മണലെടുത്തിരുന്നു. ജില്ലാ കലക്ടറില്‍ നിന്ന് ലഭിച്ച പാസിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഡറുകള്‍ ഉറപ്പിക്കുന്നതിനടക്കം മണലുപയോഗിക്കുകയും ചെയ്തു.
ഇവിടെ നിന്നെടുക്കുന്ന മണല്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം കരാറുകാര്‍ തടഞ്ഞതാണ് വ്യാജപരാതി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വരാന്‍ കാരണമായതെന്ന് സൂചനയുണ്ട്. റവന്യൂ ഉദ്യോഗസ്ഥരാരും ഇതു സംബന്ധിച്ച് മേല്‍നോട്ടം വഹിക്കുന്ന തങ്ങളോട് അഭിപ്രായമാരായുകയോ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കുകയോ ഉണ്ടായില്ലെന്ന് കാസര്‍കോട് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ബി ബഷീര്‍ പറഞ്ഞു.
പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 18 മാസത്തെ സമയമാണ് കരാറുകാര്‍ക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും നിശ്ചിതസമയത്തിനു മുമ്പായി പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഓര്‍ച്ച പാലത്തില്‍ നിന്ന് തൈക്കടപ്പുറം റോഡിലേക്കും കോട്ടപ്പുറംനീലേശ്വരം റോഡിലേക്കുമാണ് അപ്രോച്ച് റോഡുള്ളത്.
നിലവില്‍ ഓര്‍ച്ച പുഴയ്ക്ക് കുറുകെ നടപ്പാലം മാത്രമാണുള്ളത്. തികച്ചും ദുര്‍ബലമായ ഈ നടപ്പാലത്തിലൂടെ ജീവന്‍ പണയം വെച്ചുള്ള യാത്രക്കാണ് പുതിയ റോഡ് പാലത്തോടെ പരിഹാരമാകുന്നത്. പാലം പൂര്‍ത്തിയാവുന്നതോടെ പാലത്തിന്റെ ഇരുഭാഗത്തും പുഴയില്‍ നിന്ന് 200 മീറ്ററിനുള്ളില്‍ മണലെടുക്കാന്‍ പാടില്ലെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദ്ദീന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read:
കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്
Keywords : River, Bridge, Neeleswaram, Road, Kanhangad, Kasaragod, visit, Kerala, Thaikadappuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.