ഒളിച്ചോടി പിടിയിലായ കമിതാക്കള്‍ വിവാഹിതരായി
Jul 9, 2015, 16:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/07/2015) ഒളിച്ചോടുകയും കണ്ണൂരില്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്ത കമിതാക്കളെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നാട്ടില്‍ കൊണ്ടുവന്ന് മഠപ്പുരയില്‍ വെച്ച് വിവാഹം കഴിപ്പിച്ചു. കൊളവയല്‍ ഇട്ടമ്മലിലെ രാജന്‍പിള്ളയുടെ മകള്‍ രാഖിയും കിഴക്കുംകര മുച്ചിലോട്ടെ കുഞ്ഞിപ്പുരയില്‍ കൃഷ്ണന്റെ മകന് കൃപേഷുമാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിടിയിലായത്.
വീടുവിട്ട കമിതാക്കള്‍ കാഞ്ഞങ്ങാട്ടെത്തുകയും അവിടെ നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുകയുമായിരുന്നു. അതേ സമയം ഈ ബസില്‍ യാത്രക്കാരനായിരുന്ന കാഞ്ഞങ്ങാട്ടെ ടൂറിസ്റ്റ് ബസ് െ്രെഡവര്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കണ്ണൂര്‍ താവക്കര എത്തിയപ്പോള്‍ അവിടത്തെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെരിപ്പ് ധരിക്കാതെയാണ് ഉണ്ടായിരുന്നത്. ചൂരിദാറിന്റെ അടിഭാഗം ചെളി പറ്റിപ്പിടിച്ച നിലയിലുമായിരുന്നു. ഇതാണ് ടൂറിസ്റ്റ് െ്രെഡവര്‍ക്ക് സംശയം തോന്നാനിടയായത്. താവക്കരയില്‍ വെച്ച് കമിതാക്കളെ പോലീസ് പിടികൂടുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കൊളവയലില്‍ നിന്നും ഒളിച്ചോടിയെത്തിയതാണെന്ന് വിവരം ലഭിച്ചത്.
പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തിയ ബന്ധുക്കള്‍ കണ്ണൂരില്‍ എത്തി ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് വിളിച്ചെങ്കിലും രാഖി ബന്ധുക്കളോടൊപ്പം പോകാന്‍ തയ്യാറായില്ല. ഒടുവില്‍ ഇരുവരേയും കല്യാണം കഴിപ്പിച്ച് കൊടുക്കാമെന്ന് ബന്ധുക്കള്‍ വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട്ടേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ കാഞ്ഞങ്ങാട്ടെത്തിയ കമിതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരും ബന്ധുക്കളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും കിഴക്കുംകരയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഇട്ടമ്മല്‍ മുത്തപ്പന് മഠപ്പുരയില്‍ വെച്ച് വിവാഹം കഴിപ്പിക്കാന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ രാഖി വൈകീട്ട് രക്ഷിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയി.
വ്യാഴാഴ്ച മുന്‍തീരുമാനമനുസരിച്ച് ലളിതമായ ചടങ്ങില്‍ കൃപേഷ് രാഖിയുടെ കഴുത്തില്‍ മിന്നുകെട്ടി.
കൃപേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. രാഖി പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് കമ്പ്യൂട്ടര്‍ പഠനത്തിലായിരുന്നു. ഇതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. രാഖിക്ക് മറ്റൊരു വിവാഹാലോചന വന്നിരുന്നു. വിവാഹ നിശ്ചയം നടത്താന്‍ തീയ്യതി കുറിക്കാനിരിക്കെയാണ് രാഖി വീടുവിട്ടത്.
Related News:
ഒളിച്ചോടിയ 19 കാരിയും കാമുകനും കണ്ണൂരില്‍ പിടിയില്‍; നാടുവിടാനുള്ള ഇവരുടെ ശ്രമം പൊളിച്ചത് ബസ് ഡ്രൈവര്‍
Keywords: Kasaragod, Kerala, Kanhangad, wedding days, marriage, Love, eloped lovers married.
Advertisement: