ഒടയംചാലില്‍ ആരാധനാലയത്തിന് നേര്‍ക്കുണ്ടായ കല്ലേറിനെ സര്‍വക്ഷിയോഗം അപലപിച്ചു
Oct 17, 2011, 22:11 IST
ഒടയംചാല്‍: കാഞ്ഞങ്ങാട് ഒടയംചാലില്‍ ചില സാമൂഹ്യ വിരുദ്ധര്‍ ആരാധനാലയത്തിന് നേര്‍ക്ക് കല്ലെറിഞ്ഞതിനെ അപലപിക്കാന്‍ സര്‍വകക്ഷിയോഗം ശക്തമായി പ്രതിഷേധിച്ചു. ഇത് മലയോര ഗ്രാമത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാമൂഹ്യ ദ്രോഹികള്‍ ചെയ്തതാണെന്നും ഇത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിയമതിന് മുന്പില് എത്തിക്കുമെന്നും സി.പി.എം.പനത്തട്ടി ഏരിയ സെക്രട്ടറി റ്റി.കോരന് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡ്ന്റ് സൗമ്യ വേണുഗോപാല്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ മെമ്പര്‍മാരായ സി. ചന്ദ്രന്, ടി.എം.മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ശാരദ, കോണ്‍ഗ്രസ്സ് നേതാവ് അഡ്വാക്കേറ്റ് എം.സി. ജോസ്, ബി.ജെ.പി. നേതാവ് ഭരതന് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kanhangad, ഒടയംചാല്‍,