എസ്.വൈ.എസ് 60-ാം വാര്‍ഷിക ഹൈവേ മാര്‍ച്ചിന് പ്രൗഢിയേകി സ്വഫ്‌വ റാലി
Feb 15, 2015, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 15/02/2015) സമര്‍പ്പണത്തിന്റെയും ആദര്‍ശപോരാട്ടത്തിന്റെയും പുതിയ സമര സംസ്‌കാരം പകര്‍ന്ന് കഴിഞ്ഞ ആറിനു അനന്തപുരിയില്‍നിന്ന് പ്രയാണം തുടങ്ങിയ എസ്.വൈ.എസ് ഹൈവേ മാര്‍ച്ചിന് സ്വഫ്‌വ റാലിയോടെയും ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തോടെയും കാസര്‍കോട്ട് പ്രൗഢ ഗംഭീരമായ പരിസമാപ്തി.
അയ്യായിരം സ്വഫ്‌വ കര്‍മഭടന്മാര്‍ അണിനിരന്ന അത്യുജ്ജ്വല റാലിയും മനുഷ്യ മഹാസാഗരം തീര്‍ത്ത പൊതുസമ്മേളനവും ഹൈവേ മാര്‍ച്ച് സമാപത്തെ ശ്രദ്ധേയമാക്കി. സംഘടനയുടെ അച്ചടക്കവും കെട്ടുറപ്പും വിളംബരം ചെയ്ത് തളങ്കര മാലിക്ദീനാര്‍ മഖാമില്‍ നിന്ന് പുറപ്പെട്ട റാലി വീക്ഷിക്കാന്‍ റോഡിനിരുവശവും ആളുകള്‍ തിങ്ങിനിറഞ്ഞു. മാലിക്ദീനാര്‍ മഖാം സിയാറത്തിന് ശേഷം സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ റാലി ആരംഭിച്ചു.
സമാപന സമ്മേളനം പ്രത്യേകം തയ്യാറാക്കിയ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയില്‍ നടന്നു.
(UPDATED)
സമാപന സമ്മേളനം പ്രത്യേകം തയ്യാറാക്കിയ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയില്‍ നടന്നു.
(UPDATED)
Keywords : Kasaragod, Kanhangad, Kerala, SYS, SSF, Rally, Inauguration, Programme, SYS Swafwa rally.