എസ്.എന്‍.ഡി.പി മലബാര്‍ മഹാസംഗമം; സമ്മേളനം നടത്തി
Jan 15, 2013, 14:09 IST
കാഞ്ഞങ്ങാട്: സാമൂഹ്യനീതി നടപ്പിലാക്കണമെന്നും പിന്നോക്ക വിഭാഗത്തോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഫെബ്രുവരി രണ്ടിന് കോഴിക്കോട് സംഘടിപ്പിക്കുന്ന എസ്.എന്‍.ഡി.പി യോഗം മലബാര്‍ മഹാസംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് യുണിയനിലെ ബാലൂര്‍ ശാഖയില്‍ സമ്മേളനം നടത്തി. എസ്.എന്‍.ഡി.പി യോഗം മുന്‍ ഇന്‍സ്പെക്ടിംഗ് ഓഫീസറും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പറുമായ ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള സമുദായ അംഗങ്ങള്‍ സംബന്ധിക്കുന്ന മലബാര്‍ സംഗമം ചരിത്ര സംഭവം ആയിമാറും. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് എസ്.എന്‍.ഡി.പി യോഗം നടത്തുന്നതെന്നും ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു. യോഗത്തില്‍
പി.വി. നാരായണന് അധ്യക്ഷത വഹിച്ചു. യുണിയന്‍ സെക്രട്ടറി കെ. കുമാരന്, നെല്ലിത്തറ ശാഖ സെക്രട്ടറി കെ. പി. പ്രസാദ് , കുഞ്ഞിക്കണ്ണന് കൂട്ടയ്ക്കാര്, ശാഖ പ്രസിഡന്റ് ടി. നാരായണന് എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി കെ. രഞ്ജിത്ത് സ്വാഗതവും കെ .പ്രകാശന് നന്ദിയും പറഞ്ഞു.
ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതില്‍ പ്രതിഷേധം
കാഞ്ഞങ്ങാട്: എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത മാസം രണ്ടിന് കോഴിക്കോട് നടക്കുന്ന മലബാര്‍ മഹാസംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകളും പതിച്ചിരുന്ന പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, കോട്ടപ്പാറ, മടിക്കൈ, നെല്ലിത്തറ, പോള്ളക്കട എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ കീറി നശിപ്പിച്ചു. ഹോസ്ദുര്‍ഗ് എസ്.എന്‍.ഡി.പി യുണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗം ആയ മടിക്കൈ കൊളിക്കുന്നിലെ റിട്ട. എസ്.ഐ.സി ബാലകൃഷ്ണന്റെ കൃഷിപ്പണി തടസ്സപെടുത്തനും ശ്രമം ഉണ്ടായി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് എസ് എന്‍ ഡി പി യുണിയന്‍ പ്രതിഷേധിച്ചു. പ്രസിഡന്റ് പി.വി. വേണുഗോപാലന്‍, സെക്രട്ടറി കെ. കുമാരന്, ഇന്‍സ്പെക്ടിംഗ് ഓഫിസര്‍ പി. ദാമോദര പണിക്കര്‍, ഡയറക്ടര്‍ സി. നാരായണന്, വൈസ് പ്രസിഡന്റ് ബാബു വെള്ളിക്കൊത്ത് എന്നിവര്‍ സംസാരിച്ചു.

Keywords: SNDP, Kanhangad, Kasaragod, Kerala, Malayalam news