എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു
Oct 3, 2014, 15:29 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03.10.2014) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന എസ്.എന്‍.ഡി പി പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷ കുത്തിക്കീറി നശിപ്പിച്ചു. ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്തെ ഡ്രൈവറായ പൊള്ളയിലെ എം.പി മനോജിന്റെ കെ.എല്‍. 60 ഡി 6489 നമ്പര്‍ മഹീന്ദ്ര ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. റിക്ഷയുടെ മുകളിലും വശങ്ങളിലുമുള്ള മരത്തടിയും സീറ്റും ബ്ലേഡ് കൊണ്ട് കീറിയ നിലയിലാണ്. 7,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ നവമി ദിവസം വില്ലേജ് ഓഫിസ് പരിസരത്ത് വാഹനപൂജ നടത്തിയിരുന്നു. നാല്‍പ്പതോളം വാഹനങ്ങള്‍ പൂജയില്‍ പങ്കെടുത്തിരുന്നു. അതിനു ശേഷം രാത്രി 11 മണിയോടെയാണ് മനോജ് വീട്ടിലേക്ക് വന്ന് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത്.
രാവിലെ മുത്തപ്പന്‍ അമ്പല പരിസരത്ത് നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന കൊടിമരം സ്ഥാപിച്ച ശേഷം എസ്.എന്‍.ഡി.പി യോഗം പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ഗുരു ജയന്തി ദിവസം വില്ലേജ് ഓഫീസ് പരിസരത്ത് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ എസ്.എന്‍.ഡി.പി യോഗം പതാക സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും യോഗം പതാക ഉയര്‍ത്തുകയായിരുന്നു. ഈ വൈരാഗ്യമാണ് ഓട്ടോറിക്ഷ നശിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന.
മനോജിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ നടത്തി. അക്രമത്തിനിരയായ മനോജിന്റെ വീട് എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, പ്രസിഡണ്ട് എ. സുകുമാരന്‍, യോഗം ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് വി.വി വിജയന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ശാഖ ഭാരവാഹികളായ പി. കരുണാകരന്‍, കെ.വി രാഘവന്‍, സി ചിത്രാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords : Auto-rickshaw, SNDP, Kasaragod, Kerala, Kanhangad, Cheruvathur, Volunteer.